Monday, April 12, 2021

ഓടയിൽ വീണു മുങ്ങിമരിച്ച കാൽനടയാത്രക്കാര‍െൻറ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നഷ്ടം നൽകണമെന്ന് കോടതി വിധി

Must Read

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം...

ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു

പട്ന: ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു. കിഷൻഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ അശ്വിനി കുമാറാണ് (52)...

ചേറ്റുവയിൽ നിന്ന് 24 ദിവസം മുൻപു കാണാതായ പ്ലസ്‍വൺ വിദ്യാർഥി അമൽ കൃഷ്ണ ഒരുവട്ടം പോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നു പൊലീസ് കണ്ടെത്തി

തൃശൂർ ∙ ചേറ്റുവയിൽ നിന്ന് 24 ദിവസം മുൻപു കാണാതായ പ്ലസ്‍വൺ വിദ്യാർഥി അമൽ കൃഷ്ണ ഒരുവട്ടം പോലും എടിഎം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നു പൊലീസ് കണ്ടെത്തി....

കോഴിക്കോട്: ഓടയിൽ വീണു മുങ്ങിമരിച്ച കാൽനടയാത്രക്കാര‍െൻറ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നഷ്ടം നൽകണമെന്ന് കോടതി വിധി. ഹോട്ടൽ ജോലിക്കാരനായ കോട്ടൂളി പുതിയാറമ്പത്ത് സതീശൻ 2017 ജൂലൈ 22നു രാത്രി കോട്ടൂളി കെ.ടി. ഗോപാലൻ റോഡിൽ ഓടയിൽ വീണുമരിച്ചതിൽ കുടുംബം നൽകിയ സിവിൽ കേസിലാണ് രണ്ടാം അഡീഷനൽ സബ് ജഡ്ജി എസ്. സുരാജി‍െൻറ ഉത്തരവ്.

സ​തീ​ശ​​‍െൻറ ഭാ​ര്യ കെ. ​സു​മ, മ​ക​ൾ അ​ഭി​രാ​മി, മാ​താ​വ്​ ശ്രീ​മ​തി എ​ന്നി​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും പൊ​തു​മ​രാ​മ​ത്ത്​ സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​റെ​യും എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി അ​ഡ്വ.​എ.​ബി. രാ​ജീ​വ്​ മു​ഖേ​ന​യാ​ണ്​ കേ​സ്​ ന​ൽ​കി​യ​ത്. ജോ​ലി ക​ഴി​ഞ്ഞ്​ മ​ട​ങ്ങ​വെ ഓ​ട​യി​ൽ വീ​ഴാ​ൻ​കാ​ര​ണം സ്ലാ​ബു​ക​ളോ കൈ​വ​രി​ക​ളോ സ്ഥാ​പി​ക്കാ​തെ അ​ധി​കൃ​ത​ർ നി​യ​മ​പ്ര​കാ​ര​മു​ള്ള ബാ​ധ്യ​ത നി​ർ​വ​ഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും​ സ​ർ​ക്കാ​ർ ന​ൽ​കി​യ ര​ണ്ടു​ ല​ക്ഷം​രൂ​പ അ​പ​ര്യാ​പ്​​ത​മാ​ണെ​ന്നും കാ​ണി​ച്ചാ​യി​രു​ന്നു ഹ​ര​ജി.

ഹോട്ടലിൽ പാചകക്കാരനായിരുന്ന സതീശൻ തലേന്ന് രാത്രി വീട്ടിലേക്ക് വരവേ ശക്തമായ മഴയിൽ ഓവും റോഡും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിറ്റേന്നാണ് മൃതദേഹം കിട്ടിയത്. റോഡും ഓവു ചാലും തിരിച്ചറിയാത്ത സ്ഥിതിയില്ലായിരുെന്നന്നും സതീശൻ മദ്യപിച്ചിരുെന്നന്നും അശ്രദ്ധകൊണ്ടുള്ള അപകടമാണെന്നുമുള്ള സർക്കാർ അഭിഭാഷകരുടെ വാദം കോടതി തള്ളി.

English summary

Govt orders Rs 30 lakh compensation for family of drowning pedestrian

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News