Home Kerala കേരളത്തിൽനിന്ന് വരുന്നവർക്ക് കോവിഡ് ആർ.ടി.സി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അതിർത്തികളടച്ചും നിയന്ത്രണം കടുപ്പിച്ചും കർണാടക സർക്കാർ

കേരളത്തിൽനിന്ന് വരുന്നവർക്ക് കോവിഡ് ആർ.ടി.സി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അതിർത്തികളടച്ചും നിയന്ത്രണം കടുപ്പിച്ചും കർണാടക സർക്കാർ

0

കാസർേകാട്: കേരളത്തിൽനിന്ന് വരുന്നവർക്ക് കോവിഡ് ആർ.ടി.സി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അതിർത്തികളടച്ചും നിയന്ത്രണം കടുപ്പിച്ചും കർണാടക സർക്കാർ.

തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്ടിലെ ബാ​വ​ലി, മു​ത്ത​ങ്ങ, ക​ർ​ണാ​ട​കയിലെ കു​ട്ട, കാ​സ​ർ​േ​​കാ​​ട്ടെ ത​ല​പ്പാ​ടി, മെ​നാ​ല, ജാ​ൽ​സൂ​ർ, സാ​റ​ട്​​ക്ക, പാ​ണ​ത്തൂ​ർ, കണ്ണൂരിലെ മാക്കൂട്ടം ചെ​ക്കു​പോ​സ്​​റ്റു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ ഉ​ച്ച​യോ​ടെ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​​ട്ടെ​ങ്കി​ലും കോ​വി​ഡി​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ന്നു​മു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന്​ ക​ർ​ണാ​ട​ക വ്യ​ക്​​ത​മാ​ക്കി. അ​തി​ർ​ത്തി​ ചെ​ക്കു​പോ​സ്​​റ്റു​ക​ളി​ൽ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും മ​റ്റു വ​ഴി​ക​ൾ ബാ​രി​ക്കേ​ഡു​ക​ൾ​കൊ​ണ്ട്​ അ​ട​ച്ച്​ പൊ​ലീ​സ്​ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഇ​തു​വ​ഴി ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക്​ പോ​കാ​ൻ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത ​ആ​ർ.​ടി.​പി.​സി ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ണി​ക്ക​ണം. പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ കേ​ര​ള-​ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ച​ര​ക്ക്, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ അ​തി​ര്‍ത്തി ചെ​ക്ക്​​പോ​സ്​​റ്റു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വ് പ​രി​ശോ​ധ​ന ഫ​ല​മി​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ടാ​നാ​കി​ല്ലെ​ന്ന് ക​ര്‍ണാ​ട​ക ​െപാ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രും പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​രു​ഭാ​ഗ​ത്ത​ും നൂ​റു​ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ര്‍ കു​ടു​ങ്ങി.

ബാ​വ​ലി​യി​ൽ ക​ര്‍ണാ​ട​ക​യി​ലേ​ക്ക് ത​ങ്ങ​ള്‍ക്ക് പോ​കാ​നാ​കി​ല്ലെ​ങ്കി​ല്‍ തി​രി​ച്ചും വ​രേ​ണ്ട​തി​ല്ലെ​ന്ന് കേ​ര​ള​ത്തി​ലെ യാ​ത്ര​ക്കാ​രും ച​ര​ക്കു​ലോ​റി ഡ്രൈ​വ​ര്‍മാ​രും അ​റി​യി​ച്ചു. ഇതി​നോ​ട് ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ​വ​രും സ​ഹ​ക​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം ക​ന​ത്തു. കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി. 12 മ​ണി​യോ​ടെ ഒ.​ആ​ര്‍. കേ​ളു എം.​എ​ൽ.​എ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു. ഒ​ടു​വി​ല്‍ തി​ങ്ക​ളാ​ഴ്ച​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി. ഒ​രു മ​ണി​യോ​ടെ​ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ു. അ​തേ​സ​മ​യം, 72 മ​ണി​ക്കൂ​ര്‍ മു​മ്പെ​ടു​ത്ത ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ഫ​ലം മാ​ത്ര​മേ സ്വീ​ക​രി​ക്കൂ​വെ​ന്ന ക​ര്‍ണാ​ട​ക​യു​ടെ നി​ല​പാ​ട് കേ​ര​ള​ത്തി​ലു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

കാ​സ​ർ​കോ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള നാ​ല്​ അ​തി​ർ​ത്തി ചെ​ക്ക്​ പോ​സ്​​റ്റു​ക​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ അ​തി​ർ​ത്തി​ക​ളും അ​ട​ച്ചു. കാ​സ​ർ​കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 13ഒാ​ളം റോ​ഡു​ക​ളാ​ണ് അ​ട​ച്ച​ത്. കോ​വി​ഡ് ലോ​ക്​​ഡൗ​ണി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞ​ശേ​ഷം, കേ​ന്ദ്ര സ​ർ​ക്കാ​റിെൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യാ​ണ് ന​ട​പ​ടി.

ദ​ക്ഷി​ണ ക​ന്ന​ട​യി​ലെ ഒ​മ്പ​ത്​ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തി​നു പു​റ​മെ വ​യ​നാ​ട്, ക​ണ്ണൂ​ർ അ​തി​ർ​ത്തി​ക​ളി​ലെ ക​ർ​ണാ​ട​ക​യു​ടെ ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ബം​ഗ​ളൂ​രു​വി​ന് പു​റ​ത്തു​ള്ള അ​ത്തി​ബ​ലെ ചെ​ക്ക് പോ​സ്​​റ്റി​ലും കേ​ര​ള​ത്തി​ൽ​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു. പ​ല​യി​ട​ത്തും യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. എ​ന്നാ​ൽ, ഉ​ച്ച​ക്കു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് തി​രി​ച്ചു​വി​ട്ടു. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​വ​രെ ത​ട​യു​ന്നി​ല്ല. മു​ത്ത​ങ്ങ​ക്ക് സ​മീ​പ​മു​ള്ള ക​ർ​ണാ​ട​ക​യു​ടെ മൂ​ല​ഹോ​ളെ അ​തി​ർ​ത്തി​യി​ൽ രാ​വി​ലെ മു​ത​ൽ യാ​ത്ര​ക്കാ​രു​ടെ തെ​ർ​മ​ൽ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ച്ചു. ആ​ദ്യം സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ട്ടെ​ങ്കി​ലും ഉ​ച്ച​ക്കു​ശേ​ഷം ത​ട​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള കേ​ര​ള, ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​രി​ശോ​ധി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും വ​രു​ന്ന​വ​ർ​ക്കും പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​. മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ​നി​ന്ന്​ ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്​.

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ കാ​സ​ർേ​കാ​ട് അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള ത​ല​പ്പാ​ടി, ബ​ന്ദ്​​വാ​ളി​ലെ സാ​ര​ദ്ക്ക, പു​ട്ടൂ​രി​ലെ മെ​ന​ല, െന​ട്ട​നി​ഗെ മു​ദ്നൂ​ർ, സു​ള്ള്യ​യി​ലെ ജ​ൽ​സൂ​ർ തു​ട​ങ്ങി​യ അ​തി​ർ​ത്തി​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

കർണാടക സർക്കാറിെൻറ തീരുമാനം വ്യാപാരികളെയും കർണാടകയിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരെയും വിദ്യാർഥികളെയും അത്യാവശ്യമായി രണ്ടോ മൂന്നോ ദിവസത്തേക്ക് നാട്ടിൽ പോയി മടങ്ങുന്നവരെയുമാണ് ഏറെ ബാധിച്ചത്. നിയന്ത്രണം കുടക്, മൈസൂരു മേഖലയിലെ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും കച്ചവടത്തെയും ബാധിച്ചു. 50 ശതമാനത്തോളം കച്ചവടം കുറഞ്ഞു. മൈസൂരുവിലെയും കുടകിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നേരേത്ത ദിവസവും പതിനായിരങ്ങളാണ് കേരളത്തിൽനിന്ന് വന്നതെങ്കിൽ ഇപ്പോൾ വരവ് നിലച്ചു. വരുംദിവസങ്ങളിൽ സർട്ടിഫിക്കറ്റില്ലാത്തവരെ കടത്തിവിടാതെ നിയന്ത്രണം കർശനമായി നടപ്പാക്കാനാണ് കർണാടകയുടെ തീരുമാനം.

English summary

Govt of Karnataka tightens border controls and makes Kovid RTCPCR negative certificate mandatory for those coming from Kerala

NO COMMENTS

Leave a Reply