Saturday, November 28, 2020

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ

Must Read

ശ്രീകേരളവർമ്മ കോളജ്​ പ്രിൻസിപ്പലി​ന്റെ രാജി സ്വീകരിച്ചു; ഡോ. ആർ ബിന്ദുവിന് ​ ചുമതല

തൃശൂർ: ശ്രീ കേരളവർമ്മയിലെ വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ പ്രഫ. ജയദേവൻ നൽകിയ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ...

സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറെന്ന്​ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ. ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജാണ്​ വെളിപ്പെടുത്തൽ നടത്തിയത്​. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന...

ഡിസംബർ നാലിന് ഹാജരാകണം: സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച...

ന്യൂഡൽഹി: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. 2020 – 21 അധ്യയന വർഷത്തിൽ രണ്ട് കോഴ്സുകളിലേക്കും കേന്ദ്ര പൂളിൽനിന്നുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളിൽ ‘കോവിഡ് പോരാളികളുടെ മക്കൾ’ എന്ന പുതിയ വിഭാഗംകൂടി ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രി ഹർഷവർധൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ‘കോവിഡ് പോരാളികളുടെ ആശ്രിതർ’ എന്ന പേരിലാവും പുതിയ വിഭാഗമെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

പുതിയ വിഭാഗത്തിനുവേണ്ടി കേന്ദ്ര പൂളിൽനിന്നുള്ള അഞ്ച് സീറ്റുകൾ മാറ്റിവെക്കുമെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കോവിഡ് രോഗികളെ പരിചരിച്ച എല്ലാവർക്കും അർഹമായ അംഗീകാരം നൽകുന്നതിനു വേണ്ടിയാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിക്കുകയോ കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തിൽ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതർക്ക് വേണ്ടിയാവും കേന്ദ്ര പൂളിലുള്ള എംബിബിഎസ് സീറ്റുകൾ മാറ്റിവെക്കുക.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന കോവിഡ് പോരാളികളുമായി നേരിട്ട് ഇടപഴകുകയും അവരെ പരിചരിക്കുകയും ചെയ്ത ആരോഗ്യ പ്രവർത്തകർ, സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ച ജീവനക്കാർ, വോളന്റിയർമാർ, തദ്ദേശ സ്ഥാപനങ്ങളിലെയോ, കരാർ അടിസ്ഥാനത്തിൽ ഉള്ളതോ, ദിവസ വേതനത്തിൽ ജോലിചെയ്യുന്നതോ, താത്കാലിക അടിസ്ഥാനത്തിലോ ഉള്ള സംസ്ഥാന – കേന്ദ്ര ആശുപത്രി ജീവനക്കാർ, സ്വയംഭരണാധികാരമുള്ള ആശുപത്രി ജീവനക്കാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ എയിംസിലെയോ കോവിഡുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിച്ച ജീവനക്കാർ എന്നിവരെയ്യാം കേന്ദ്ര സർക്കാരിന്റെ പുതിയ നിർവചനത്തിൽ ഉൾപ്പെടും.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് പുതിയ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനമോ, കേന്ദ്ര ഭരണ പ്രദേശമോ ആണ്. നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവരിൽനിന്ന് മെഡിക്കൽ കൗൺസിൽ കമ്മിറ്റിയാവും യോഗ്യരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുക.

രാജ്യത്ത് 45,576 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികളുടെ ആകെ എണ്ണം 89.58 ലക്ഷമായി വർധിച്ചിട്ടുണ്ട്. 83.83 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയർന്നു. അതിനിടെയാണ് കോവിഡ് പോരാളികൾക്ക് അംഗീകാരം നൽകുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം.

English summary

Govt announces reservation for children of Kovid fighters in MBBS and BDS courses

Leave a Reply

Latest News

ശ്രീകേരളവർമ്മ കോളജ്​ പ്രിൻസിപ്പലി​ന്റെ രാജി സ്വീകരിച്ചു; ഡോ. ആർ ബിന്ദുവിന് ​ ചുമതല

തൃശൂർ: ശ്രീ കേരളവർമ്മയിലെ വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ പ്രഫ. ജയദേവൻ നൽകിയ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ...

സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറെന്ന്​ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ. ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജാണ്​ വെളിപ്പെടുത്തൽ നടത്തിയത്​. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന കേസുകളിൽ ഇര മൊഴി നൽകിയത്​ ഗണേഷിൻെറ...

ഡിസംബർ നാലിന് ഹാജരാകണം: സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് രവീന്ദ്രന് കൈമാറാന്‍ ഇ.ഡിയുടെ തീരുമാനം. രവീന്ദ്രനുമായ...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്: ശിവശങ്കറിന്‍റെയും സ്വപ്നയുടെയും വാട്‌സ് ആപ് ചാറ്റുകൾ വിജിലന്‍സും പരിശോധിക്കും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തില്‍ വാട്‌സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ വിജിലന്‍സും. എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ് സന്ദേശങ്ങളാണ് വിജിലസ് പരിശോധിക്കുക. വാട്‌സ്ആപ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ്...

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കും. ഇ​തി​ന് ക​ല​ക്ട​റു​ടെ അ​നു​മ​തി...

More News