Monday, September 27, 2021

രസതന്ത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി അയിലം ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി അഭിരാമി

Must Read

രസതന്ത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി അയിലം ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി അഭിരാമി. പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളുടെ പേര് 36 സെക്കൻഡ് കൊണ്ട് തെറ്റാതെ പറഞ്ഞതിനാണ് അഭിരാമിയുടെ റെക്കോഡ്.

അയിലം മഴവില്ലിൽ ടാക്‌സി ഡ്രൈവർ അനീഷിന്റെയും അയിലം അങ്കണവാടിയിലെ താത്കാലിക അധ്യാപികയായ സുകന്യയുടെയും മകളാണ് അഭിരാമി. രസതന്ത്രം അഭിരാമിയുടെ ഇഷ്ടവിഷയമാണ്. ദിവസം 10 മൂലകങ്ങളുടെ പേര് വീതം മനഃപാഠമാക്കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിനെക്കുറിച്ചറിയുന്നത്. അതോടെ അതിലിടം പിടിക്കാനുള്ള കഠിനപരിശ്രമങ്ങളായി. ഒരുമിനിറ്റു കൊണ്ട് മൂലകങ്ങളുടെ പേരു പറഞ്ഞ് തീർക്കാമെന്നായതോടെ ആത്മവിശ്വാസമായി.

പിന്നീട് വേഗംകൂട്ടാനുള്ള ശ്രമങ്ങളായി. 48 സെക്കൻഡ് എന്നതായിരുന്നു അതുവരെയുള്ള റെക്കോഡ്. ഒടുവിൽ 36 സെക്കൻഡിൽ അഭിരാമി മൂലകങ്ങളെ പറഞ്ഞൊതുക്കി.

ലോക റെക്കോഡ് നേടാനുള്ള പരിശ്രമത്തിലാണിപ്പോൾ അഭിരാമി. അയിലം സ്‌കൂളിലെ നാലാംക്ലാസുകാരി അഭിശ്രീ സഹോദരിയാണ്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News