തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീലിങ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ബുധനാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തശേഷം സൈബര്‍ സുരക്ഷയ്ക്കായി പുതിയ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരൂമാനിച്ചു.
ആക്ട് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിലും അറിയിച്ചിരുന്നു. പൊലീസ് ആക്ടിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.
പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് സിപിഎം കേന്ദ്രനേതൃത്വം ഇടപെടുകയും നിയമഭേദഗതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
English summary
Governor Arif Mohammad Khan signs repeal ordinance to repeal controversial police amendment