Monday, April 12, 2021

ബാർ കോഴക്കേസിൽ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിലേക്ക് തിരിച്ചയച്ചു

Must Read

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 23ന് ബോബ്‌ഡെ വിരമിക്കുന്ന...

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഉത്സവകാല സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടതായി സംഘടനാ നേതാക്കള്‍...

എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം ‌വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ...

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിലേക്ക് തിരിച്ചയച്ചു

. നേരത്തേ, ഗവർണർ വിജിലൻസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് ഡയറക്ടർ അവധിയിലായിരുന്നതിനാൽ ഐ. ജി എച്ച്.വെങ്കടേശ് രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും, സർക്കാർ സമർപ്പിച്ച ഫയലിൽ വിവരങ്ങളും രേഖകളും കുറവാണെന്ന് ഗവർണർ വിലയിരുത്തി. ഇപ്പോഴത്തെ രേഖകൾ വച്ച് തീരുമാനമെടുക്കാനാകില്ലെന്ന് രാജ്ഭവൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.മുൻമന്ത്രിമാരായതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്. ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും, ആരോപണം ഉന്നയിച്ച സമയത്ത് ചെന്നിത്തല നിയമസഭാംഗമായിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയെന്ന നിയമോപദേശമാണ് ലഭിച്ചത്. തുടർന്ന് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാർ ഉടമകൾ പിരിച്ച ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നൽകിയെന്ന ബിജുരമേശിന്റെ ആരോപണത്തെത്തുടർന്നാണ് പുതിയ കേസുകളെടുക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.

English summary

Governor Arif Mohammad Khan returns file seeking probe against former ministers VS Sivakumar and K Babu in bar bribery case

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News