Monday, December 6, 2021

ഗവേഷക വിദ്യാർത്ഥിനിയുടെ നിരാഹാര സമരത്തിൽ ഇടപെടലുണ്ടാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Must Read

കോട്ടയം: ഗവേഷക വിദ്യാർത്ഥിനിയുടെ നിരാഹാര സമരത്തിൽ ഇടപെടലുണ്ടാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഗവർണർക്കെതിരെയും വിദ്യാർത്ഥിനി വിമർശനമുന്നയിച്ചിരുന്നു. കോട്ടയത്ത് വന്നിട്ടും ഗവർണർ സമരപന്തൽ സന്ദർശിച്ചില്ലെന്നാണ് വിദ്യാർത്ഥിനി ആരോപിച്ചത്. ഗവര്‍ണര്‍ നന്ദകുമാറിനെ വിശ്വസിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.ഗവേഷക വിദ്യാർത്ഥിനി സമരത്തിൽ നിന്ന് പിൻമാറണം: മന്ത്രി ബിന്ദു

മന്ത്രിമാരായ വി എൻ വാസവനും ആർ ബിന്ദുവിനുമെതിരെയും ഗവേഷക വിദ്യാർത്ഥിനി ആരോപണങ്ങൾ ഉന്നയിച്ചു. സ‌ർവകലാശാലയിലെ അദ്ധ്യാപകനായ നന്ദകുമാറിനെതിരെയുള്ള കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെതിരായ പരാതി പിൻവലിക്കണമെന്ന് മുൻമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടതായും പരാതിക്കാരിയായ ഗവേഷക കുറ്റപ്പെടുത്തുന്നു. ഈ കേസിൽ തുടരുകയാണെങ്കിൽ വർഷങ്ങൾ നഷ്ടമാകുമെന്ന് ശൈലജ പറഞ്ഞുവെന്നും ഗവേഷക കൂട്ടിച്ചേർത്തു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News