Sunday, September 26, 2021

സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു

Must Read

സർക്കാർ ഡോക്ടർമാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച പതിനൊന്നാം ശമ്പള കമ്മീഷന്റെ നടപടിയെ പ്രതിഷേധിച്ചു കേരള മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ (കെ. ജി . എം . ഒ. എ ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് റിസ്ക് അലവൻസ് നൽകുന്ന സമയത്ത്, കോവിഡ് മഹാമാരി കാലത്തു ജീവൻ പണയം വച്ചു സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അവഹേളിക്കുന്നതാണ് ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന് ജില്ലാ ഭാരവാഹികൾ കുറ്റപ്പെടുത്തി.

ജില്ലാ മെഡിക്കൽ ഓഫീസർ കാര്യാലയത്തിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണയിൽ കെ. ജി . എം . ഒ . എ ജില്ലാ പ്രസിഡന്റ് ഡോ സിറിൽ ജി ചെറിയാൻ , ജില്ലാ സെക്രട്ടറി ഡോ പ്രശാന്ത് കെ , ജില്ലാ ട്രഷറർ ഡോ സുസ്മിത ഭായ് എൻ , കെ , കെ. ജി . എം . ഒ . എ മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ പി കെ സുനിൽ, മറ്റ് സംസഥാന – ജില്ലാ കമ്മിറ്റി അംഗങ്ങൾ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു.

ജില്ലയിലെ ജില്ലാ , ജനറൽ, താലൂക്ക് ആശുപത്രിയിലും സാമൂഹ്യ, പ്രാഥമിക ,കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടന്നു.

Leave a Reply

Latest News

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നത് പതിവാകുന്നു.

കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഐരാപുരം കൂഴൂർ ക്ഷേത്രം, പള്ളിക്കര മലേക്കുരിശു പള്ളി, ഞാറള്ളൂർ ഏലംകുളം ക്ഷേത്രം, കിഴക്കമ്പലം മോളേൽകുരിശ് എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.കൂഴൂർ ക്ഷേത്രത്തിലെ വെള്ളി ആഭരണമാണ്...

More News