Wednesday, June 16, 2021

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

Must Read

തിരുവനന്തപുരം:ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. പകുതി ജീവനക്കാര്‍ക്ക് അനുമതി. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആവശ്യമനുസരിച്ച് കെ.എസ്.ആര്‍.ടി.സി വ്യവസായമേഖലകളിലേക്ക് സര്‍വീസ് നടത്തും.

തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.

ബാങ്ക് സമയം നീട്ടി:ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെ. ആർഡി, എൻഎസ്എസ് കലക്ഷന്‍ ഏജന്റുകള്‍ക്ക് തിങ്കളാഴ്ച കലക്ഷന്‍ പിരിക്കാന്‍ യാത്രചെയ്യാം. സര്‍ക്കാര്‍ നിയമ അഡ്വൈസ് ലഭിച്ചവര്‍ക്ക് ജോലിക്ക് ജോയിന്‍ ചെയ്യാന്‍ യാത്രാനുമതി.

കള്ള് പാഴ്സല്‍ നല്‍കാം: കള്ളുഷാപ്പുകളില്‍ പാഴ്സല്‍ നല്‍കാന്‍ അനുമതി.

Leave a Reply

Latest News

More News