Sunday, January 23, 2022

പോത്തൻകോട് പിതാവിനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

Must Read

തിരുവനന്തപുരം: പോത്തൻകോട് പിതാവിനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പോലീസിന്‍റെ പിടിയിലായത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ർ യാ​ത്രി​ക​രാ​യ പി​താ​വി​നെ​യും കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ​യും ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. ഹോ​ട്ട​ലി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങി​യ നാ​ലം​ഗ ഗു​ണ്ടാ​സം​ഘം ഇ​വ​ർ വ​ന്ന വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി. തു​ട​ർ​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​കി​ട​ത്ത് അ​ടി​ച്ച് മു​ടി​യി​ല്‍ കു​ത്തി പി​ടി​ക്കു​ക​യും ചെ​യ്തു. പി​താ​വി​നെ​യും ഇ​വ​ർ മ​ര്‍​ദി​ച്ചു.

പ​ള്ളി​പ്പു​റ​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യെ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് നൂ​റ് പ​വ​ന്‍ സ്വ​ര്‍​ണ്ണം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യു​മാ​യ ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ര്‍​ദ​നം. ഇ​യാ​ൾ​ക്കെ​തി​രെ വേ​റെ​യും കേ​സു​ക​ളു​ണ്ട്

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News