Thursday, January 27, 2022

കരുമുകൾ ചെങ്ങാട്ട് കവലയിൽ ഗുണ്ടാ വിളയാട്ടം

Must Read

കൊച്ചി ∙ കരുമുകൾ ചെങ്ങാട്ട് കവലയിൽ ഗുണ്ടാ വിളയാട്ടം. വടിവാളുമായി എത്തിയ പ്രതികൾ 4 പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. കാൽപാദത്തിനു വെട്ടേറ്റ വേളൂർ സ്വദേശി ആന്റോ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തിൽ വെട്ടേറ്റ എൽദോസ് കോണിച്ചോട്ടിൽ, ജോർജ് വർഗീസ് എന്നിവർ കരുമുകളിനു സമീത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാളെ അമ്പലമേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ചെങ്ങനാട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ചു ചോദ്യംചെയ്ത നാട്ടുകാർക്കു നേരെയാണു ആക്രമണം. ക്രിസ്മസ് ദിനത്തിൽ കഞ്ചാവ് സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്കാണു സംഭവം. ഇതിന്റെ പ്രതികാരമാണു വൈകിട്ടു ഗുണ്ടാസംഘം എത്തി തീർത്തതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News