Friday, July 23, 2021

ഗുണ്ടാനേതാവ് അനസിനെ കുത്തിപ്പരിക്കേൽപ്പിച്ചു; സഹോദരങ്ങളായ രണ്ടു പേർ എറണാകുളത്ത് പിടിയിൽ

Must Read

ഓച്ചിറ:ഗുണ്ടാനേതാവ് ചങ്ങൻകുളങ്ങര എസ്.എം.മൻസിലിൽ മുഹമ്മദ് അനസി(30)നെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങളായ രണ്ടു പ്രതികളെ ഓച്ചിറ പോലീസ് അറസ്റ്റ്‌ ചെയ്തു. ക്ലാപ്പന കിഴക്ക് ഹരിശ്രീയിൽ ഹരിലാൽ (27), ഹരികൃഷ്ണൻ (ശ്രീലാൽ-26) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം വൈറ്റിലയിലുള്ള ബന്ധുവീട്ടിൽനിന്നാണ് ഇരുവരെയും അറസ്റ്റ്‌ ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു.

പോലീസിനെ കണ്ടയുടൻ ബന്ധുവീടിന്റെ മുകൾനിലയിൽനിന്നു താഴേക്കുചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും പിടിയിലായി. വീഴ്ചയിൽ കാലിനു സാരമായി പരിക്കേറ്റതിനാൽ ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങി.

സംഭവത്തിൽ പങ്കാളികളായ മറ്റു രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. എ.സി.പി. ഷൈജു തോമസ്, ഇൻസ്പെക്ടർ പി.വിനോദ്, എസ്.ഐ. എൻ.നിയാസ്, എസ്.സി.പി.ഒ.മരായ പ്രവീൺ, രഞ്ജിത്ത്, സജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.

ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ ചങ്ങൻകുളങ്ങരയിൽവെച്ചാണ്‌ പ്രതികൾ മുഹമ്മദ് അനസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.

പ്രതികളുടെ പെട്ടി ഓട്ടോ അനസ് വാടകയ്ക്കെടുത്ത്‌ ഓടിക്കുകയായിരുന്നു. ഓട്ടോയുടെ വാടക കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

Leave a Reply

Latest News

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തി

പെരുമ്പാവൂർ: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള നാല് ലക്ഷത്തിലധികം തൊഴിലാളികളുള്ള47 പടക്കോപ്പ് നിർമ്മാണ ശാലകളെ സ്വകാര്യവൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പണിമുടക്ക് സമരം നിരോധിച്ച് ഓർഡിനൻസ് പാസാക്കിയതിനെതിരെ...

More News