Sunday, June 20, 2021

പൾസ് ഓക്സിമീറ്റർ ചലഞ്ചുമായി സുവർണ തീയറ്റേഴ്സ്

Must Read

പെരുമ്പാവൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വളയൻചിറങ്ങര സുവർണ തീയറ്റേഴ്സ് പൾസ് ഓക്സിമീറ്റർ ചലഞ്ച് സംഘടിപ്പിക്കുന്നു. നിർദ്ധനരായ രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സൗജന്യമായി പൾസ് ഓക്സിമീറ്റർ നൽകുവാനാണ് സുവർണ തീയറ്റേഴ്സ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. വളയൻചിറങ്ങര മേഖലയിലുള്ള രോഗികൾക്ക് പൾസ് ഓക്സിമീറ്റർ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ചലഞ്ചിലൂടെ ലഭിക്കുന്ന ഓക്സി മീറ്ററുകൾ പ്രധാനമായും ഉപയോഗിക്കുക. ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓക്സി മീറ്ററുകൾ വാങ്ങി നൽകുകയോ, കൈവശം ഉള്ളത് തരുകയോ, തത്തുല്ല്യമായ പണം നൽകുകയോ ചെയ്യാം. ചലഞ്ചിലൂടെ ലഭിക്കുന്ന ഓക്സി മീറ്ററുകൾ ആരോഗ്യവകുപ്പിനും പഞ്ചായത്ത് അധികൃതർക്കും കൈമാറും. മഹാമാരിയുടെ കാലത്ത് കലയോടൊപ്പം അതിജീവനം എന്ന ലക്ഷ്യത്തോടെയാണ് സുവർണ തീയറ്റേഴ്സ് ചലഞ്ചിന് തുടക്കമിടുന്നത്.
കോവിഡ്-19 രോഗസംബന്ധമായ സമ്പൂർണ്ണ വിവരസഹായ ദൗത്യത്തിന് സുവർണ തീയറ്റേഴ്സ് ഇതിനകം തുടക്കമിട്ടു കഴിഞ്ഞു. രോഗലക്ഷണങ്ങൾ, രോഗനിർണ്ണയം, ചികിത്സാ ലഭ്യത, ചികിത്സ നേടുന്നതിനുള്ള സഹായം തുടങ്ങി, മരുന്നു ലഭ്യത തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സുവർണ യുടെ വിവരസഹായ ദൗത്യസംഘം സജ്ജമാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ ചലഞ്ചുമായി സഹകരിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു
സുവർണ തിയറ്റേഴ്സ് വേണ്ടി

പ്രസിഡന്റ്
കെ.കെ. ഗോപാലകൃഷ്ണൻ
9447172578
സെക്രട്ടറി
എൻ.എം. രാജേഷ്,
97440 51006,

ചലഞ്ചുമായി സഹകരിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ:
9400657657, 9495656332, 8606922011, 8281228664, 9188750812,9446615627

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News