Tuesday, April 20, 2021

സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടു;  അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീണ്ടേക്കും

Must Read

വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചു

തൃശൂർ: വാഴച്ചാൽ ആദിവാസി ഊരിൽ 20 പേർക്ക് കോവിഡ്. ഇതോടെ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു. English summery Vazhachal tourist center closed

15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തുമെന്ന് പാറമേക്കാവ്

തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവമ്പാടി ദേവസ്വവും മറ്റു ഘടക ക്ഷേത്രങ്ങളും തൃശൂര്‍ പൂരം പ്രതീകാത്മകമായി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആഘോഷ പരിപാടികളില്‍ നിന്ന് പിന്മാറാതെ പാറമേക്കാവ്...

ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ  കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂഡൽഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും...

തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം സെക്രട്ടേറിയറ്റിലേക്ക്. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീണ്ടേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തോടാണ് സിസി ടിവി ദൃശ്യങ്ങൾ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച കത്ത് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്ക് ലഭിച്ചത്. സിപിഐഎം അനുകൂല സെക്രട്ടേറിയേറ്റ് സംഘടനാ നേതാവായ പി ഹണിയാണ് ഈ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി. മുഖ്യമന്ത്രിയുമായും അഡീഷണൽ ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട് ദൃശ്യങ്ങൾ നൽകാം എന്ന് അദ്ദേഹം എൻഐഎയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ സോളാർ കേസിൽ രണ്ട് ദിവസത്തിൽ കൂടുതലുള്ള സിസി ടിവി ദൃശ്യങ്ങൾ നൽകാനാകില്ലെന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തോളമുള്ള സിസി ടിവി ദൃശ്യങ്ങൾ സംഭരിച്ചു വയ്ക്കാനാകുമെന്ന് ഈ സർക്കാർ പറയുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നാലുമണിയോടെയാണ് ശിവശങ്കരൻ വീട്ടിൽ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലാണ് നടക്കുന്നത്.

English summary

Gold smuggling investigation to the Secretariat. The NIA demanded CCTV footage of the secretariat. This indicates that the probe may extend to the Chief Minister’s office. The agency has requested CCTV footage from the Housekeeping Division of the Public Administration Department.

Previous article“നാട്ടുരാജ്യമല്ല പിണറായി, ഇന്ത്യന്‍ യൂണിയനാണ്”കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു…
കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !
സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡര്‍മാരും !മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍
Next articleപുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജം; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി;ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

More News