തിരുവനന്തപുരം: നികുതിവെട്ടിച്ച് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച ഒരു കിലോ 800 ഗ്രാം സ്വർണമാണ് അമരവിള ചെക്പോസ്റ്റിൽ വച്ച് എക്സൈസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി മാനവിനെ കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്നാ
ണ് സ്വർണം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ മാനവ് സമ്മതിച്ചു.
English summary
Gold smuggled from Tamil Nadu to Kerala seized