Tuesday, June 22, 2021

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

Must Read

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഉയർന്നു. പവന്‍റെ വില 160 രൂപ വർധിച്ച്​ 36,880 രൂപയായി. ഗ്രാമിന്‍റെ വില 20 രൂപ കൂടി 4610 രൂപയായി. എം.സി.എക്​സ്​ മാർക്കറ്റിലും സ്വർണവില ഉയർന്നു.

261 രൂപ വർധിച്ച്​ 10 ഗ്രാം സ്വർണത്തിന്‍റെ വില 49,049 രൂപയായി. ഡോളർ ദുർബലമായതാണ്​ രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. പണപ്പെരുപ്പവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്​.

ചൊവ്വാഴ്ച അഞ്ച്​ മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക്​ എം.സി.എക്​സിൽ സ്വർണവില എത്തിയിരുന്നു. സ്​പോട്ട്​ ഗോൾഡ്​ വിലയും ഉയരുകയാണ്​. 0.2 ശതമാനം ഉയർന്ന്​ ഔൺസിന്​ 1,911.45 ഡോളറായി. ജനുവരിക്ക്​ ശേഷം ഇതാദ്യാമായാണ്​ സ്​പോട്ട്​ ഗോൾഡിന്‍റെ വില ഇത്രയും ഉയരുന്നത്​.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News