Sunday, June 20, 2021

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഒരു പവൻ സ്വർണത്തിന്റെ വില 36,360 രൂപ

Must Read

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങൾക്ക് ശേഷം സമാനമായി സ്വർണവില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,360 രൂപയായിരിക്കുകയാണ്. ഗ്രാമിന് 30 രൂപയാണ് ഉയർന്നിരിക്കുന്നത്. 4545 രൂപയാണ് ഒരു ഗ്രാം സ്വർത്തത്തിന്റെ വില ഉള്ളത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 35040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വർധിച്ച സ്വർണവില ശനിയാഴ്ചയും ഉയരുകയുണ്ടായി. തിങ്കളാഴ്ചയും സമാനമായ നിലയിൽ സ്വർണവില ഉയരുന്നതാണ് കാണാൻ സാധിച്ചത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News