സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്നലെ നേരിയ തോതിൽ വർധിച്ച ശേഷമാണ് സ്വർണവില ഇടിഞ്ഞത്.. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 35 രൂപ ഉയർന്ന് 4625 രൂപ നിരക്കിലാണ് ഇന്നലെ വിൽപ്പന നടന്നത്. ഇന്ന് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞു. 4600 രൂപയിലാണ് ഇന്ന് സ്വർണം വിൽക്കുന്നത്.

ഒരു പവന് 37000 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് ഒരു പവൻ സ്വർണത്തിന് 36800 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3800 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 3820 രൂപയായിരുന്നു വില. ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 18 കാരറ്റ് സ്വർണ്ണ വിലയിൽ ഗ്രാമിന് 20 രൂപ കുറഞ്ഞു.

ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. വെള്ളി ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ . അസോസിയേഷൻ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്. 

അന്താരാഷ്ട്ര സ്വർണ വില  ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബൈ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.

Leave a Reply