കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. കണ്ണൂർ സ്വദേശിനിയായ യുവതിയെ കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽ നിന്നെത്തിയ റസീലയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 905 ഗ്രാം സ്വർണം പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ഇയാൾ 702 ഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പെരിങ്ങളം സ്വദേശി അഹമ്മദ് അറസ്റ്റിലായി. വിപണിയിൽ 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.