Monday, January 17, 2022

പൊലീസ് സുരക്ഷ വേണമെന്ന് ആൾദൈവം അന്നപൂർണി; അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുവതി; പൊലീസിൽ പരാതി നൽകിയത് അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി

Must Read

ചെന്നൈ: സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് സമൂഹമാധ്യമങ്ങളിൽ ‘വൈറലായ’ ആള്‍ദൈവം. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് അന്നപൂര്‍ണി അരസു പറയുന്നത്. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്നപൂർണി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ചെന്നൈ പൊലീസിനാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവർ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.

പിന്നാലെയാണ് അന്നപൂര്‍ണി തന്‍റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കിയത്. പലരും തന്നെ വിളിച്ച് ആത്മീയ സേവനത്തിൽ ഏർപ്പെടരുതെന്നും തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. തന്‍റെയും തന്‍റെ അനുയായികളുടെയും ജീവന് ഭിഷണിയുണ്ട്. വേണ്ട നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ 6 വർഷമായി ‘നാച്ചുറൽ സൗണ്ട്’ എന്ന പേരിൽ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തുകയാണ്. ചില യൂട്യൂബ് ചാനലുകൾ തന്‍റെ ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീർത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങൾ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നത്. ഇനിയും തന്‍റെ ആത്മീയ ജോലി തുടരുമെന്നും അന്നപൂര്‍ണി പറഞ്ഞു.

41 കാരിയായ അന്നപൂർണിയുടെ കാൽക്കൽ വീണ് അനുയായിലൾ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവർ ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അപമാനിക്കുകയാണെന്ന് വ്യക്തമാക്കി ചില ഹിന്ദു സംഘടനകൾ പോലീസിൽ പരാതി നൽകിയിരുന്നു. ചെങ്കൽപ്പെട്ടിൽ ഡിസംബർ 12ന് നടത്തിയ പരിപാടിയുടെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. അന്നപൂർണി ആത്മീയ ഗുരു ആകുന്നതിന് മുൻപ് ഒരു ടിവി റിയാലിറ്റി ഷോയിൽ ഇവർ പങ്കെടുത്ത വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെടുകയായിരുന്നു. പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങി. അതേ സമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News