Wednesday, July 28, 2021

“ദൈവം ഭൂമിയിലവതരിക്കും… അങ്ങനെ കുറെ ദൈവങ്ങളെ റാന്നി കെ.എസ്.ആർ.ടി.സി. സെന്ററിൽ കാണാൻ എനിക്ക് ഭാഗ്യം കിട്ടി. ഒരുപാടു നന്ദി.” വെച്ചൂച്ചിറ പോളിടെക്നിക് കോളേജിലെ ബയോ മെഡിക്കൽ അവസാനവർഷ വിദ്യാർഥിനി അടൂർ മണക്കാലാ അന്തിക്കാട് സ്വദേശിനി സാന്ദ്രാ ശിവരാമൻ നവമാധ്യമങ്ങളിൽകുറിച്ച വാക്കുകളാണിത്.

Must Read

“ദൈവം ഭൂമിയിലവതരിക്കും… അങ്ങനെ കുറെ ദൈവങ്ങളെ റാന്നി കെ.എസ്.ആർ.ടി.സി. സെന്ററിൽ കാണാൻ എനിക്ക് ഭാഗ്യം കിട്ടി. ഒരുപാടു നന്ദി.” വെച്ചൂച്ചിറ പോളിടെക്നിക് കോളേജിലെ ബയോ മെഡിക്കൽ അവസാനവർഷ വിദ്യാർഥിനി അടൂർ മണക്കാലാ അന്തിക്കാട് സ്വദേശിനി സാന്ദ്രാ ശിവരാമൻ നവമാധ്യമങ്ങളിൽകുറിച്ച വാക്കുകളാണിത്.

അവസാനവർഷത്തെ പരീക്ഷയ്ക്ക് കോളേജിലെത്താൻ ഒരുവഴിയുമില്ലാതെ കണ്ണീരുമായിനിന്ന തന്നെ ബൈക്കിൽ കൃത്യസമയത്ത് കോളേജിലെത്തിച്ച കെ.എസ്.ആർ.ടി.സി. കണ്ടക്ടർ സതീഷ് കുമാറിനെയും അവിടെയുണ്ടായിരുന്നവരെയുമാണ് സാന്ദ്ര ദൈവതുല്യരെന്ന് വിശേഷിപ്പിച്ചത്. വിഷമിച്ചുനിന്ന പെൺകുട്ടിയെ ഞാൻ സഹായിച്ചു. അത്രേയുള്ളൂ എന്നാണ് പെരുന്തേനരുവി ബസിലെ കണ്ടക്ടർ ആങ്ങമൂഴി കിടങ്ങിൽ സതീഷ്‌കുമാറിന്റെ പ്രതികരണം. എന്നാൽ, സാന്ദ്രയ്ക്കത് നിസ്സാരമായിരുന്നില്ല. ഒരു പരീക്ഷയെഴുതാത്തതിനാൽ ഉണ്ടാകുമായിരുന്ന തോൽവി സാന്ദ്രയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കുമായിരുന്നു. സഹായിച്ചവരോടുള്ള സ്‌നേഹവു നന്ദിയും ഹൃദയത്തിൽ കുറിച്ചിട്ട വാക്കുകളാണ് സാന്ദ്ര നവമാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്. പിന്നീട് തിരക്ക് സതീഷിനായി. അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സാന്ദ്ര പരീക്ഷ എഴുതാനെത്തിയത്. ലോക്‌ഡൗൺ കാരണം ബസുകൾ കുറവായിരുന്നു. റോഡുപണി കാരണം ബസ് കുറെ ചുറ്റി വന്നതിനാലും റാന്നിയിലെത്തിയപ്പോൾ സമയം ഒരുമണി കഴിഞ്ഞു. രണ്ടിനാണ് പരീക്ഷ. കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാണ് റാന്നിയിൽനിന്നു വെച്ചൂച്ചിറയിലേക്കുള്ളത്. ഓപ്പറേറ്റിങ് സെന്ററിലെത്തി അടുത്ത ബസിന്റെ സമയം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. 3.10-ന് മാത്രമേ ഇനി ബസുള്ളൂ. ബസ് ചാർജ് മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്. മറ്റ് വഴികളൊന്നുമില്ലാത്തതിനാൽ മടങ്ങാൻ തീരുമാനിച്ചു.

ബസില്ലെന്നും മടങ്ങിവരുകയാണെന്നും വീട്ടിലേക്ക് വിളിച്ചറിയിച്ചപ്പോഴേക്കും കരഞ്ഞുപോയി. അപ്പോൾ വിവരം തിരക്കിയവർ പല മാർഗങ്ങളും പറഞ്ഞെങ്കിലും നടപ്പിലാകുന്നവയായിരുന്നില്ല. കെ.എസ്.ആർ.ടി.സി.ജീവനക്കാർ കൂടിനിന്ന് എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. തന്റെ കാര്യമാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ബൈക്ക് നൽകാം, ആർക്കെങ്കിലും കൊണ്ടുവിടാമോയെന്ന് സ്റ്റേഷൻ ഇൻചാർജ് മോഹൻകുമാർ ചോദിച്ചു.

അവധിയിലായിരുന്ന പെരുന്തേനരുവി ബസിലെ കണ്ടക്ടർ സതീഷ് ഉടൻ തയ്യാറാവുകയും 18 കിലോമീറ്ററോളം ദൂരെയുള്ള കോളേജിൽ കൃത്യസമയത്ത് സാന്ദ്രയെ എത്തിക്കുകയുമായിരുന്നു.

സതീഷിന്റെ ഫോട്ടോയുമെടുത്ത് ഫോൺ നമ്പറും വാങ്ങി പരീക്ഷാഹാളിലേക്ക്‌ ഓടിക്കയറിയ സാന്ദ്ര ഇറങ്ങിയ ഉടൻ തന്നെ സഹായിച്ച ദൈവദൂതനെ വിളിച്ച് നന്ദി അറിയിച്ചു. പിന്നീട് സാന്ദ്ര വിളിക്കുമ്പോഴാണ് ഒമ്പതാം ക്ലാസുകാരിയായ തന്റെ മകളുടെ പേര് തന്നെയാണ് സഹായിച്ച വിദ്യാർഥിനിയുടേതെന്നും സതീഷറിയുന്നത്

Leave a Reply

Latest News

സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും

കൊച്ചി: സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും. കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. അതേസമയം...

More News