ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ

0

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. ഗോവയ്ക്ക് പോകുന്നതും ഗോവയുടെ സ്വന്തം മദ്യമായ ഫെനിയുടെ രുചിയറിയുന്നതും എല്ലാം മലയാളികൾക്കും ഏറെ പ്രിയങ്കരമായ കാര്യമാണ്. ഗോവയുടെ മാത്രം സവിശേഷതയായ ഈ ഫെനി ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

തറയിലിട്ട് പഴങ്ങൾ ചവിട്ടികൂട്ടി ഉണ്ടാക്കുന്നതാണ് വീഡിയോ. കശുവണ്ടി തറയിലിട്ട് നന്നായി ചവിട്ടി അരയ്ക്കുകയാണ് ഫെനി നിർമാണത്തിലെ ആദ്യ ഘട്ടം. ചതഞ്ഞര പഴങ്ങൾ ഒരു കവറിലാക്കി വലിയ കല്ലുകൾ ഉപയോഗിച്ച് നന്നായി അമർത്തിവയ്ക്കുന്നു. ഇങ്ങനെ ലഭിക്കുന്ന നീര് മറ്റൊരു കുഴൽമാർഗം ഒരു പാത്രത്തിൽ ശേഖരിക്കുന്നു. ഇത് ഒരു മൺകലത്തിലാക്കി നന്നായി തിളപ്പിച്ചാണ് ഫെനി തയ്യാറാക്കുന്നത്. ഈ വീഡിയോ വൈറാലായതോടെ ഒരുപാട് കമ്മന്റുകളും വരുന്നുണ്ട്.

ഗോവയുടെ തദ്ദേശീയ മദ്യമാണ് ഫെനി. കശുവണ്ടി ഫെനിയും കോക്കനട്ട് ഫെനിയുമാണ് ഏറ്റവും ജനപ്രിയം. മറ്റ് പല ഇനം ഫെനിയും ഗോവൻ വിപണിയിൽ ലഭ്യമാണ്. കശുവണ്ടിയുടെ നീര് പുളിപ്പിച്ചാണ് കശുവണ്ടി ഫെനി നിർമിക്കുന്നത്. കശുവണ്ടി ഫെനിയിൽ 40 മുതൽ 45 ശതമാനം വരെ മദ്യം അടങ്ങിയിട്ടുള്ളതിനാൽ ഇതിന് വീര്യം ഏറെയാണ്. തദ്ദേശീയമായി നിർമിക്കുന്നതായതിനാൽ ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here