Sunday, September 26, 2021

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗം വിവാദമാക്കുന്നവർക്കു ദുരുദ്ദേശ്യമാണ് ഉള്ളതെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള

Must Read

കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗം വിവാദമാക്കുന്നവർക്കു ദുരുദ്ദേശ്യമാണ് ഉള്ളതെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ബിഷപ്പുമായി താൻ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകൾ പരിഹരിക്കും.

കേരളത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യവും കാര്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ കണ്ടു കർദിനാളുമാർ നൽകിയ വിവരങ്ങളിൽ കേന്ദ്രം കൂടുതൽ ശ്രദ്ധ പതിപ്പിക്കും.

ക്രൈസ്തവ സമൂഹത്തിൽ കടുത്ത അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്നും ഇതു കണക്കിലെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കവേ പറഞ്ഞു.

കേരളത്തിൽ ചില ചെറിയ ഗ്രൂപ്പുകൾ നാർക്കോട്ടിക് ജിഹാദ് നടത്തുന്നുണ്ടെന്ന മാർ കല്ലറങ്ങാട്ടിന്‍റെ മുന്നറിയിപ്പിന് ഇതോടെ വലിയ പിന്തുണയേറുകയാണ്. സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവർ ഇതിനകം പിന്തുണ അറിയിച്ചു രംഗത്തുവന്നിരുന്നു. ബിഷപ്പിനെ നേരിട്ടു കണ്ട് ഐക്യദാർഢ്യം അറിയിക്കാനും നേതാക്കൾ എത്തുന്നുണ്ട്.

ഇതിനിടെ, ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​ത് സാ​​​മു​​​ദാ​​​യി​​​ക ഐ​​​ക്യ​​​വും സ​​​ഹ​​​വ​​​ര്‍​ത്തി​​​ത്വ​​​വു​​മാണെന്നു കെ​​​സി​​​ബി​​​സിയും വ്യക്തമാക്കിയിരുന്നു. കേ​​​ര​​​ളം ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ ചി​​​ല സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​ത് വാ​​​സ്ത​​​വ​​​മാ​​​ണ്.

അ​​​തി​​​ല്‍ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ചി​​​ല​​​താ​​​ണ് തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോഗ​​​ത്തി​​ന്‍റെ അ​​​മ്പ​​​ര​​​പ്പി​​​ക്കു​​​ന്ന വ​​​ര്‍​ധ​​​ന​​​യും. മു​​​ഖ്യ​​​ധാ​​​രാ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വേ​​​ണ്ട​​​ത്ര പ്രാ​​​ധാ​​​ന്യം ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ന്നെ​​​യും ഓ​​​രോ ദി​​​വ​​​സ​​​വും പു​​​റ​​​ത്തു​​​വ​​​രു​​​ന്ന അ​​​ന​​​വ​​​ധി വാ​​​ര്‍​ത്ത​​​ക​​​ളി​​​ലൂ​​​ടെ ഇ​​​ത്ത​​​രം യാ​​​ഥാ​​​ര്‍​ഥ്യ​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ണ്.

ഐ​​​സി​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ണ്ണി​​​ക​​​ളു​​​ണ്ട് എ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് വി​​​വി​​​ധ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​ട്ടും ചു​​​രു​​​ങ്ങി​​​യ മാ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ല്‍ പി​​​ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടും ഇ​​​ത്ത​​​രം സം​​​ഘ​​​ങ്ങ​​​ളു​​​ടെ പി​​​ന്നാ​​​മ്പു​​​റ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു വേ​​​ണ്ട​​രീ​​​തി​​​യി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി അ​​​റി​​​വി​​​ല്ല.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ച്ച​​​വ​​​ട​​​ത്തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന പ​​​ണം തീ​​​വ്ര​​​വാ​​​ദ​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്ന യാ​​​ഥാ​​​ര്‍​ഥ്യം ഐ​​​ക്യ​​​രാഷ്‌ട്ര​​​സ​​​ഭ​​​യു​​​ടെ​​ത​​​ന്നെ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.

ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍, ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്നു എ​​​ന്ന ആ​​​ശ​​​ങ്ക പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും അ​​​തേ​​​ക്കു​​​റി​​​ച്ച് യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കു​​​ക​​​യും ചെ​​​യ്ത പാ​​​ലാ രൂ​​​പ​​​ത ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​ന്‍റെ വാ​​​ക്കു​​​ക​​​ള്‍ വി​​​വാ​​​ദ​​​മാ​​​ക്കു​​​ക​​​യ​​​ല്ല, പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വത്തോ​​​ടെ ച​​​ര്‍​ച്ച ചെ​​​യ്യു​​​ക​​​യാ​​​ണ് യു​​​ക്തം.

ഏ​​​തെ​​​ങ്കി​​​ലും സ​​​മു​​​ദാ​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​മ​​​ല്ല. അ​​​ത്ത​​​രം തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ലു​​​ക​​​ള്‍ വ​​​ര്‍​ഗീ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്ന മു​​​ന്‍​വി​​​ധി ആ​​​ശാ​​​സ്യ​​​മ​​​ല്ല. പ​​​ക​​​രം, ഇ​​​ത്ത​​​രം അ​​​പ​​​ച​​​യ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു സാ​​​മൂ​​​ഹി​​​ക മൈ​​​ത്രി നി​​​ല​​​നി​​​ര്‍​ത്താ​​​നു​​​ള്ള ചു​​​മ​​​ത​​​ല സ​​​മു​​​ദാ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണം.

സാ​​​മൂ​​​ഹി​​​ക സൗ​​​ഹൃ​​​ദം എ​​​ന്ന വ​​​ലി​​​യ ല​​​ക്ഷ്യ​​​ത്തി​​​നാ​​​യി എ​​​ല്ലാ സ​​​മു​​​ദാ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ക്കു​​​ക​​​യും സാ​​​മൂ​​​ഹി​​​ക തി​​​ന്മ​​​ക​​​ള്‍​ക്കെ​​​തി​​​രേ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പോ​​​രാ​​​ടു​​​ക​​​യും വേ​​​ണ​​​മെ​​​ന്നു കെ​​സി​​ബി​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News