തീ​യ​റ്റ​റു​ക​ളി​ൽ പോ​യി സി​നി​മ കാ​ണു​ക; പ്രേ​ക്ഷ​ക​ർ​ക്ക് ക​ത്തെ​ഴു​തി മോ​ഹ​ൻ​ലാ​ൽ

0

തിരുവനന്തപുരം: പ്രേക്ഷകർക്ക് കത്തെഴുതി നടൻ മോഹൻലാൽ. സമ്മർദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി തീയറ്ററിൽ പോയി സിനിമ കാണാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെനിലക്ക് വലിയ സ്വാതന്ത്രമാണെന്ന് മോഹൻലാൽ പറഞ്ഞു.

എ​ല്ലാ​വും സാ​ധ്യ​മാ​കും വി​ധം തീ​യ​റ്റ​റു​ക​ളി​ല്‍ പോ​യി സി​നി​മ​ക​ള്‍ ക​ണ്ട് സി​നി​മാ മേ​ഖ​ല​യെ മ​ഹാ​മാ​രി​ക്കാ​ല​ത്ത് പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്കെ​ഴു​തി​യ ക​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൃ​ദ​യം അ​ട​ക്ക​മു​ള്ള സി​നി​മ​ക​ള്‍ തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ടെ​ന്നും ത​ന്‍റെ​യും പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ശ്രീ​നി​വാ​സ​ന്‍റെ​യും മ​ക്ക​ളെ കൂ​ടാ​തെ മി​ക​ച്ച ഒ​രു ടീം ​സി​നി​മ​യ്ക്ക് പി​ന്നി​ലു​ണ്ടെ​ന്നും തീ​യ​റ്റ​ര്‍ അ​നു​ഭ​വം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Leave a Reply