Friday, June 25, 2021

പോ മക്കളേ. അതൊക്കെ അങ്ങു കയ്യിൽ വച്ചാൽ മതി’ റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത്; മാസ് ഡയലോഗുമായി കെ.ബാബു

Must Read

തിരുവനന്തപുരം:റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്ന് തൃപ്പൂണിത്തറ എം.എൽ.എ കെ ബാബു.ഇതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എന്നാൽ, ബാബു ഇതൊന്നും കാര്യമാക്കാതെ പ്രസംഗം തുടർന്നു. ‘പോ മക്കളേ. അതൊക്കെ അങ്ങു കയ്യിൽ വച്ചാൽ മതി’ എന്നും ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ.ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളമായി.

പ്രതിഷേധം ശക്തമായതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്നും മൈക്ക് അടുത്ത പ്രസംഗകനായ എം.എം.മണിക്കു കൈമാറുന്നുവെന്നും സ്പീക്കർ പറഞ്ഞു. ഇത് അംഗീകരിക്കാതെ ബാബു പ്രസംഗം തുടർന്നെങ്കിലും മണിക്കു മൈക്ക് കൈമാറിയതോടെ അദ്ദേഹം ഇരുന്നു

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News