Wednesday, July 28, 2021

പെൺകുട്ടികളെ കൊണ്ട് ബിയര്‍ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് വലിപ്പിക്കും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കും;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

Must Read

പാലക്കാട്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന്​ അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പരാതി നൽകിയ പെൺകുട്ടിയാണ്​ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്​. പാലക്കാട് കറുകപുത്തൂര്‍ സംഭവത്തിൽ പുറത്തുവരുന്നത്​ ഞെട്ടിക്കുന്ന വിവരങ്ങളാണ്​.

പെൺകുട്ടികളെ കൊണ്ട്​​ ബിയര്‍ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് ​വലിപ്പിക്കുകയും തുടർന്ന്​ ലൈംഗിക പീഡനത്തിന് ഇരയാക്കുകയു​ം ചെയ്യുന്നതാണ്​ സംഘത്തിന്‍റെ രീതി. ലോഡ്​ജുകളിൽ റൂമെടുത്ത്​ അവിടെ വെച്ചാണ്​​ പെൺകുട്ടികൾക്ക്​ ലഹരി ഉപയോഗത്തിൽ പരിശീലനം നടത്തുന്നത്​.

വലിയ സംഘം തന്നെയാണ്​ ഇതിന്​ പിന്നിലുള്ളത്​. ഇവർ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്​​. വീട്ടിനുള്ളിൽ കാമറ വെച്ചിട്ടുണ്ടെന്നും.നഗ്​ന ദൃശ്യങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്നും പറഞ്ഞാണ്​ ഭീഷണിപ്പെടുത്തുക. തുടർന്ന്​ ലഹരി ഉ​പയോഗിക്കാൻ നിർബന്ധിക്കും. അതിന്​ വഴങ്ങിയില്ലെങ്കിൽ മാനസികമായി സമ്മർദ്ദം ഉണ്ടാക്കും. തുടർന്ന്​ പെൺകുട്ടികൾക്ക്​ ലഹരി മരുന്നുകൾ കൈമാറും.

കൈയിൽ ബ്ലയിഡ്​ കൊണ്ട്​ വരഞ്ഞ്​ മുറിവുണ്ടാക്കുകയും അതുവഴിയാണ്​ ലഹരി ശരീരത്തിലേക്ക്​ കയറ്റുന്നത്​. തന്‍റെ കൂട്ടുകാരായ 18 വയസിൽ താഴെയുള്ള പെൺകുട്ടികൾ ഈ സംഘത്തി​ന്​ ഇരായണെന്നും പരാതി നൽകിയ പെൺകുട്ടി വെളിപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിന്​ അടിമയായ പെൺകുട്ടികളെ പിന്നീട്​ ലൈംഗികമായി പീഡിപ്പിക്കുകയുമാണ്​ ചെയ്യുന്നത്​. കൂടുതൽ പെൺകുട്ടികൾ ഈ സംഘത്തിന്‍റെ വലയിലുണ്ടെന്നാണ്​ പെൺകുട്ടി വെളിപ്പെടുത്തുന്നത്​.

ഇതുമായി ബന്ധപ്പെട്ട്​ ഒരു പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.​ 15 വയസ്​​ മുതൽ കുട്ടിയെ ഇവർ മയക്കുമരുന്നിന് അടിയമയാക്കുകയായിരുന്നു.

പ്രദേശത്തെ 25കാരൻ സ്വകാര്യ കമ്പ്യൂട്ടർ സെന്‍ററില്‍ വെച്ച് പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും പ്രായപൂര്‍ത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. കഞ്ചാവ്, കൊക്കൈൻ തുടങ്ങിയ മാരക ലഹരികൾ പെണ്‍കുട്ടിക്ക് നൽകിയ ഇയാൾ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തുകയും ചെയ്തു. ജൂൺ 10ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാർ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം അടക്കം വീട്ടുകാര്‍ അറിയുന്നത്.


പല ദിവസങ്ങളിലും യുവാവ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയിരുന്നെന്നും യുവാവിന്‍റെ കൂടെ വേറെയും ആളുകൾ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ജൂണ്‍ എട്ടിന് യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രണയത്തിലാണന്നറിയിച്ചതോടെ ഇവരെ വിട്ടയച്ചു.

യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്​. പ്രദേശത്തെ മറ്റു രണ്ടുപേരും ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്​. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കിയതെന്ന് മാതാവ് പറയുന്നു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ്​ വിവരം

Leave a Reply

Latest News

ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത കേസിൽ യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും വിധിച്ച്‌ കോടതി

ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറില്‍ താടിക്കാരന്‍ വീട്ടില്‍ മിയ ജോസ് (32) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. സ്പെഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രമ്യ മേനോന്റേതാണ്...

More News