Wednesday, December 1, 2021

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗൺ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ച മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂൺ ഇനി അടുത്തവര്‍ഷം മാത്രമേ സ്വന്തമാക്കാനാകൂ

Must Read

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗൺ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ച മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂൺ ഇനി അടുത്തവര്‍ഷം മാത്രമേ സ്വന്തമാക്കാനാകൂ. ഇതുവരെ നിര്‍മ്മിച്ച വാഹനങ്ങളൊക്കെ 2021 ല്‍ വിറ്റുതീര്‍ന്നെന്നും. വാഹനം ലോഞ്ച് ചെയ്തതിന് ശേഷം, പ്രതിദിനം ശരാശരി 250 ഫോക്‌സ്‌വാഗണ്‍ ടൈഗൂണുകളാണ് ബുക്കിംഗ് നടക്കുന്നത്. ഈ അഞ്ച് സീറ്റര്‍ എസ്‌യുവിയുടെ 18,000 യൂണിറ്റുകള്‍ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്.

എസ് യു വിയുടെ നിർമ്മാണം നടക്കുന്നത് ഇന്ത്യയിൽ തന്നെയാണ്. പ്രാദേശികമായി നിര്‍മിക്കുന്നതിനാലാണ് ഇത്രയും ബുക്കിംഗുകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ടൈഗൂണിന് നേടാനായത്. ഉല്‍പാദനം പൂര്‍ണ തോതില്‍ എത്തിയാല്‍ ഇന്ത്യയില്‍ പ്രതിമാസം ഏകദേശം 5,000 മുതല്‍ 6,000 യൂണിറ്റ് ടൈഗൂണ്‍ എസ്യുവി വില്‍ക്കാനാണ് ഫോക്സ്വാഗണ്‍ തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്സ് വാ​ഗണിന്റെ മിഡ്-സൈസ് എസ്‌യുവിയുടെ ​ഗുണങ്ങൾ നോക്കുമ്പോൾ രണ്ട് പെട്രോള്‍ എഞ്ചിനിലാണ് ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ നാല് സിലിണ്ടര്‍ എന്‍ജിന്‍ 6-സ്പീഡ് മാന്വല്‍, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ലഭിക്കും. 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്സുള്ള പതിപ്പിന് ജിടി ബ്രാന്‍ഡിങും ഉണ്ടായിരിക്കും. 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് ടൈഗൂണ്‍ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News