പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ അടക്കമുള്ളവര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്

0

ഇസ്‌ലാമാബാദ്: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ അടക്കമുള്ളവര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരമാണ് റിപ്പോർട്ട്.

പാ​ക്കി​സ്ഥാ​നി പൗ​ര​ന്മാ​രു​മാ​യി ബ​ന്ധ​മു​ള്ള 600 ഓ​ളം അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ഉ​ന്ന​ത രാ​ഷ്ട്രീ​യ​ക്കാ​രും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ നി​ക്ഷേ​പി​ച്ച​താ​യാ​ണ് വി​വ​രം. സോ​വി​യ​റ്റ് യൂ​ണി​യ​നെ​തി​രെ അ​ഫ്ഗാ​നി​ലെ മു​ജാ​ഹി​ദീ​നി​ക​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ യു​എ​സും സൗ​ദി​യും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് റ​ഹ്‌​മാ​ന്‍ ഖാ​ന് സ​ഹാ​യ​മാ​യി ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

1979 മു​ത​ല്‍ 87 വ​വ​രെ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ ത​ല​വ​നാ​യി​രു​ന്നു അ​ക്ത​ര്‍ അ​ബ്ദു​ര്‍ റ​ഹ്‌​മാ​ന്‍ ഖാ​ൻ.

Leave a Reply