Sunday, September 20, 2020

സി.ആർ.പി.എഫ് ഡപ്യൂട്ടി കമാൻ്റൻഡിൻ്റെ കിണറിലേക്കും വീട്ടിലേക്കും മലിനജലം ഒഴുക്കി അയൽവാസി; എതിർകക്ഷി പഞ്ചായത്ത് ഭരിക്കുന്നവർക്ക് വേണ്ടപ്പെട്ടയാൾ; നടപടി എടുക്കാതെ വെങ്ങോല പഞ്ചായത്ത് ഭരണസമിതിയുടെ ഉരുണ്ടു കളി

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

പെരുമ്പാവൂർ: മഴ പെയ്താലും ഇല്ലെങ്കിലും 68 വയസുള്ള ഓമനയുടെ വീട്ടിൽ വെള്ളം കയറും. വയോധിക ആണെന്ന പരിഗണന പോലും നൽകാതെ അയൽവാസിയുടെ പിടിവാശിക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് ഇവർ. വെങ്ങോല പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എരപ്പ് ജംഗ്ഷനിലാണ് ഓമന താമസിക്കുന്നത്.അയൽവാസി മതിലിൻ്റെ ഭിത്തി തുരന്ന് മലിനജലം ഒഴുക്കുന്നത് ഇവരുടെ വീട്ടിലേക്കാണ്. അതും കിണറിന് സമീപത്തുകൂടെ. മഴ പെയ്തില്ലെങ്കിലും വീടിനു ചുറ്റും ഇപ്പോൾ വെള്ളക്കെട്ടാണ്.

സി.ആർ.പി.എഫിൽ ഡപ്യൂട്ടി കമാൻ്റൻഡ് ആയ നിഷയുടെ വീടാണിത്. കേന്ദ്രസേനയിൽ ജോലി ചെയ്യുന്ന ഇവർക്ക് ആകെ കിട്ടുന്ന അവധി 30 ദിവസമാണ്. 28 ദിവസം ഹോം ക്വാറൻ്റീൻ ശേഷിക്കുന്ന രണ്ടു ദിവസം ഓഫീസുകൾ കയറി ഇറങ്ങണം.

ഇതിനെതിരെ പരാതിയുമായി കയറി ഇറങ്ങാത്ത ഓഫീസുകളില്ല. മുട്ടാത്ത വാതിലുകളുമില്ല. അയൽവാസിയുടെ രാഷ്ട്രീയ പിടിപാടുകൾക്ക് മുമ്പിൽ പരാതികൾ ചവറ്റുകുട്ടയിൽ വീഴുകയാണ് പതിവ്. പഞ്ചായത്ത് അധികൃതർക്ക് വേണ്ടപ്പെട്ട ആളാണ് എതിർകക്ഷിയെന്ന് അയൽവാസികൾ പറയുന്നു. നേരത്തേ സമാനമായ രീതിയിൽ പലരുമായും ഇയാൾ തർക്കത്തിന് പേയിട്ടുണ്ട്.

ഇയാളുടെ വീട്ടിലെ മലിനജലം കിണറിന് സമീപത്തുകൂടി ഒഴുകുന്നതിനാൽ കുടിവെള്ളത്തിലും മാലിന്യമാണ്. പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെകടറും പലകുറി പരിശോധനക്ക് വന്നിരുന്നു. അയൽവാസിക്ക് എതിരെ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ നടപടി എടുക്കാൻ പഞ്ചായത്ത് ഭരിക്കുന്നവർ സമ്മതിക്കില്ലെന്നതാണ് വാസ്തവം.

മലിനജലം ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് മലിന ജലം തലയിൽ ചുമന്ന് കൊണ്ടു പോകാനായിരുന്നു മറുപടി. ഇല്ലെങ്കിൽ റോഡിന് നടുവിൽ മാലിന്യ ടാങ്ക് നിർമിച്ച് തരണമെന്നും ആവശ്യം ഉന്നയിച്ചു.

ഭരിക്കുന്നവർക്ക് പാർട്ടി ഫണ്ടായി വൻ തുക സംഭാവന നൽകിയാണ് ഇയാൾ പഞ്ചായത്ത് അധികൃതരെ സ്വധീനിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യവകുപ്പ് അധികൃതരും മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

English summary

Perumbavoor: 68-year-old Omana’s house always remains flooded whether it rains or not. An old woman, she now lives at the mercy of her neighbours. Omana lives at Erappu Junction, 12th Ward, Vengola Panchayath. A neighbor dug a hole in the wall of her hose without permission, channeling the flow of sewage from his house to her property .
This is the house of Nisha, a Deputy Commandant of the CRPF. The total leave for those working in the force is 30 days. But she has only two days left to go out to the offices after remaining in home quarantine for 28 days.
There are no offices that do not go in with complaints against this. Complaints often fall into the trash in the face of their neighbor’s political clutches. Neighbors say the opposition is a man who is close to the panchayat authorities. He has had similar disputes with many people in the past.
The drinking water is also polluted as the sewage from his house flows near the well. The panchayat secretary and the health inspector had come for several inspections. The report was also filed against the neighbor. The local body, however is to take  any concrete action.
When approached, they asked Omana’s family to carry the sewage on their heads to the officials who asked him not to let the sewage flow. If not, a waste tank be constructed in the middle of the road.
According to locals, he influenced the panchayat authorities by donating large sums of money as party funds to the ruling party.
The panchayat secretary and health department officials have reported  the incident to the Muvattupuzha RDO, panchayat officials said.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News