Saturday, December 5, 2020

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി: ഗണേഷ് കുമാറിന്‍റെ സെക്രട്ടറിക്ക് നോട്ടീസ്

Must Read

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ...

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ...

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ്. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ബേക്കൽ പൊലീസാണ് നോട്ടീസ് നൽകിയത്. ബേക്കൽ സ്വദേശി വിപിൻ ലാലിന്റെ പരാതിയിലാണ് നടപടി.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 24ന് കാസർകോട് നഗരത്തിലെത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഭീഷണിപ്പെടുത്തിയത്. സെപ്റ്റംബർ 24, 25 തീയ്യതികളിൽ രണ്ട് ഭീഷണിക്കത്തുകളും പ്രദീപ് കുമാർ അയച്ചു. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഭീഷണിക്ക് പിന്നിൽ പ്രദീപ് കുമാറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുൻപാണ് ബേക്കൽ പൊലീസ് കൊട്ടാരക്കരയിലെത്തി അന്വേഷണം നടത്തിയത്. കൊല്ലം കോട്ടത്തല സ്വദേശി പ്രദീപ്കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. KB Ganesh Kumar MLA’s secretary to appear before police on complaint of threatening witness in actress’ assault case

Leave a Reply

Latest News

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും....

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട്...

ചരിത്ര തീരുമാനവുമായി ഫിഫ; വനിത കളിക്കാർക്ക്​ പ്രസവാവധി

​സൂറിച്ച്​: വനിത ഫുട്​ബാളർമാരുടെ ക്ഷേമത്തിനായി ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിത കളിക്കാർക്ക്​ ചുരുങ്ങിയത്​ 14 ആഴ്​ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന്​ ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന്​ ശേഷം ചുരുങ്ങിയത്​ എട്ടാഴ്​ചയാകും അവധി. അവധി...

വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ​ഗുണ്ടാ ആക്രമണത്തിനിരയായ സ്വാലിഹും ഫർഹാനയും

നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫർഹാനയും. പൊലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. പ്രതികളെ പിടികൂടാനാവത്തത്...

More News