Monday, January 17, 2022

മനുഷ്യന്റെ ഉടലും ആനയുടെ തലയുമായി ഗണപതിയും പുഷ്പക വിമാനവും കള്ളക്കഥകൾ; ഓരോ പ്രതീകങ്ങളെയും എടുത്ത് വർഗീയ വികാരം ആളിക്കത്തിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്; ആരോപണവുമായി എസ് രാമചന്ദ്രൻപിള്ള

Must Read

കൊട്ടാരക്കര: ആർഎസ്എസിനെയും ബിജെപിയും വിമർശിക്കാൻ ഹൈന്ദവ വിശ്വാസങ്ങളെ കൂട്ടു പിടിച്ച് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻപിള്ള. മനുഷ്യന്റെ ഉടലും ആനയുടെ തലയുമായി ഗണപതിയും പുഷ്പക വിമാനവും കള്ളക്കഥകളാണെന്നും ഓരോ പ്രതീകങ്ങളെയും എടുത്ത് വർഗീയ വികാരം ആളിക്കത്തിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഇതിന് സമാനമായി കളളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും രാമചന്ദ്രൻപിള്ള ആരോപിച്ചു.

പശു പരിശുദ്ധയാണ്, ഗോ മാതാവാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും ഇത് ആധുനിക ലോകത്തിന് തന്നെ അപമാനകരമാണെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ‘പശു മാത്രമേ പാൽ തരുന്നതായുള്ളോ? ആടുണ്ട്, എരുമയുണ്ട്, ഒട്ടകമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നിന് പുറകേ ഒന്നായി ഗോ സംരക്ഷണ നിയമങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യക്കാകെ അപമാനകരമാണ്. ‘ എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News