Wednesday, July 28, 2021

ഗൂഗിൾ വർക്ക്സ്പേസ് വഴിയാകും ഇനിയുള്ള ഓൺലൈൻ പഠനം

Must Read

തൃശ്ശൂർ: പുതിയ പ്ലാറ്റ്ഫോമായ ഗൂഗിൾ വർക്ക്സ്പേസ് വഴിയാകും ഇനിയുള്ള ഓൺലൈൻ പഠനം. ലാപ്ടോപ്പുകളിലും ടാബ്‌ലെറ്റുകളിലുമാണ് ഈ പൊതുപ്ലാറ്റ്‌ഫോം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുക.

ഗൂഗിൾ വർക്ക്സ്പേസ് എന്നാൽ…

തങ്ങളുടെ എല്ലാ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഗൂഗിളിന്റെ പൊതു പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്സ്പേസ് അഥവാ ജി-സ്വീറ്റ്. ഈ പ്ലാറ്റ്ഫോമിനെയാണ് രണ്ടാംഘട്ട ഡിജിറ്റൽ പഠനത്തിൽ സംസ്ഥാനം ആശ്രയിക്കാനുദ്ദേശിക്കുന്നത്. കൈറ്റിനാണ് നടത്തിപ്പുചുമതല.

ലേണിങ് മാനേജ്മെന്റ് സംവിധാനമായാണ് (എൽ.എം.എസ്.) ജി-സ്വീറ്റിനെ ഉപയോഗപ്പെടുത്തുക. വീഡിയോ കോൺഫറൻസിങ്ങിനുള്ള ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം, ഡേറ്റകൾ സൂക്ഷിക്കാനുള്ള ഡ്രൈവ്സ് ആൻഡ് ഡോക്സ്, ഗൂഗിൾ ചാറ്റ് തുടങ്ങി അധ്യാപകർക്കും വിദ്യാർഥികൾക്കും ആവശ്യമുള്ള 14 ആപ്പുകൾ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News