Monday, January 18, 2021

സാമ്പത്തിക വർഷം അവസാനിക്കാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ ബജറ്റിൽ പദ്ധതികൾക്കായി മാറ്റിവച്ച 23,110 കോടി രൂപയിൽ 6,000 കോടി പാഴാകുന്നു

Must Read

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ...

തിരുവനന്തപുരം:  സാമ്പത്തിക വർഷം അവസാനിക്കാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ ബജറ്റിൽ പദ്ധതികൾക്കായി മാറ്റിവച്ച 23,110 കോടി രൂപയിൽ 6,000 കോടി പാഴാകുന്നു. 6 മാസത്തോളമായി തുടരുന്ന കർശന ട്രഷറി നിയന്ത്രണമാണ് പദ്ധതി പ്രവർത്തനങ്ങൾ താറുമാറാക്കിയത്. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും നികുതി വരുമാനം വർധിക്കാത്തതുമാണ് പദ്ധതികൾ വെള്ളത്തിലാകാനുള്ള മറ്റു കാരണങ്ങൾ.

ട്രഷറിയിലെത്തുന്ന ബില്ലുകൾ പാസാക്കുന്നത് 27ന് അവസാനിപ്പിച്ചതോടെ വിവിധ വകുപ്പുകളും 5 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്ക് ബില്ലുകൾ സമർപ്പിക്കാനിരുന്നവരും അങ്കലാപ്പിലാണ്. 5 ലക്ഷത്തിലേറെയുള്ള ബില്ലുകൾക്ക് നിയന്ത്രണം നേരത്തേയുണ്ട്. നാളെയും മറ്റന്നാളും കൂടി ബില്ലുകൾ പാസാക്കണമെന്ന ആവശ്യം ശക്തമാണ്.

ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് തങ്ങളുടെ വിഹിതമായ 7,500 കോടിയിൽ പകുതി മാത്രമേ ഇതുവരെ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 9,172 കോടി അടങ്കലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിലാകട്ടെ 4,800 കോടി രൂപ ചെലവഴിക്കാൻ ബാക്കിയുമാണ്. മുൻപ് സ്വീകരിക്കുകയും ട്രഷറി നിയന്ത്രണത്തിൽപ്പെട്ട് കുരുങ്ങിക്കിടക്കുന്നതുമായ ബില്ലുകളും 27ന് ശേഷം കിട്ടുന്ന ബില്ലുകളും ക്യൂവിലേക്കു മാറ്റാൻ ട്രഷറി ഡയറക്ടർ എല്ലാ ശാഖകൾക്കും നിർദേശം നൽകി. നാളെ വൈകിട്ട് 5 വരെ ലഭിക്കുന്ന ബില്ലുകൾ മാത്രമേ ട്രഷറികളിൽ സ്വീകരിക്കൂ.

പാസാക്കാത്ത ബില്ലുകളെല്ലാം ഓൺലൈൻ ടോക്കണിൽ ചേർക്കും. ഏപ്രിൽ നാലിനകം ഇവ ട്രഷറി ക്യൂവിലേക്കു മാറ്റണം. എന്നാൽ, 50,000 രൂപ  വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി നൽകാം. ക്യൂവിലേക്കു മാറ്റിയ ബില്ലുകൾ അടുത്ത സാമ്പത്തിക വർ‌ഷം സർക്കാർ നിർദേശം ലഭിച്ച ശേഷം മാത്രമേ പാസാക്കി നൽകാവൂ എന്നും ട്രഷറി ഡയറക്ടറുടെ നിർദേശത്തിൽ പറയുന്നു.  കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മുൻ വർഷങ്ങളെക്കാൾ വർഷാന്ത്യ ബില്ലുകളുടെ എണ്ണം ഇത്തവണ വളരെ കുറവാണ്. ഒന്നാം തീയതി മുതൽ ശമ്പളവും പെൻഷനും നൽകാൻ 4000 കോടി ആവശ്യമുള്ളതിനാൽ മറ്റു ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.

12,500 കോടി വായ്പയെടുക്കാൻ നീക്കം

അടുത്ത മാസം ഒറ്റയടിക്ക് 12,500 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രത്തോട് സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതിനുള്ള അനുമതി കേന്ദ്രം തരുമെന്ന പ്രതീക്ഷയിലാണു കേരളം. കടമെടുപ്പു പരിധിയിൽ 12,500 കോടി രൂപ കൂടി വർധിപ്പിച്ചു കിട്ടണമെന്ന കേരളത്തിന്റെ ആവശ്യം കൂടി കേന്ദ്രം അനുവദിച്ചാൽ അടുത്ത സാമ്പത്തിക വർഷം ട്രഷറി നിയന്ത്രണങ്ങളില്ലാതെ പിടിച്ചു നിൽക്കാൻ കഴിയും.

Leave a Reply

Latest News

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ്...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന...

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി...

തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊള‌ളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി...

More News