Tuesday, May 18, 2021

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രമായിരിക്കും പ്രവേശനം

Must Read

തൃ‌ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രമായിരിക്കും പ്രവേശനം. ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ദർശനത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്ത 1,000 പേർക്ക് മാത്രമായിരിക്കും ഇന്ന് മുതൽ പ്രവേശനം. കലക്ടറുടെയും ജില്ല മെഡിക്കൽ ഓഫീസറുടെയും നിർദേശപ്രകാരം ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്ററും ചേർന്നാണു തീരുമാനമെടുത്തത്.

ആനക്കോട്ടയിലും ഇന്നു മുതൽ സന്ദർശകരെ നിരോധിച്ചിട്ടുണ്ട്.

English summery

From today, the Guruvayur temple will be open to only 1,000 people

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News