“റെഡിയാ​യി നി​ന്നോ..’: സു​മി​യി​ലെ ഒ​ഴി​പ്പി​ക്ക​ൽ ഉ​ട​നെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി

0

കീ​വ്: യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ സു​മി​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ഒ​ഴി​പ്പി​ക്ക​ൽ ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി. സ​മ​യ​വും തീ​യ​തി​യും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. നി​ർ​ദേ​ശം കി​ട്ടി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​പ്പെ​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

യു​ക്രെ​യ്ൻ ന​ഗ​രം പോ​ൾ​ട്ടോ​വ വ​ഴി​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​ക്കു​ക. പോ​ൾ​ട്ടോ​വ​യി​ലൂ​ടെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച് ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ് എം​ബ​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഏ​ക​ദേ​ശം 700 ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ സു​മി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

Leave a Reply