Thursday, July 29, 2021

സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗത്വത്തിൽ നിന്നും അഡ്വ. എ ജയശങ്കറിനെ പുറത്താക്കി

Must Read

കൊച്ചി: സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗത്വത്തിൽ നിന്നും അഡ്വ. എ ജയശങ്കറിനെ പുറത്താക്കി. അഭിഭാഷക ബ്രാഞ്ച് അംഗത്വം റദ്ദാക്കിയതായി കാട്ടി കത്ത് നൽകി. പാർട്ടി ജില്ലാ സെക്രട്ടറി പി രാജുവിൻ്റെ നേതൃത്വത്തിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിലാണ് തീരുമാനം.

പാർട്ടിക്കും, ഇടതുപക്ഷ മുന്നണിക്കെതിരെയും നിരന്തരം ചാനൽ ചർച്ചകളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ഇടതുപക്ഷ വിരുദ്ധ നിലപാടുകളും പരസ്യ പ്രസ്താവനകളും നടത്തുന്നതിനെതിരെയാണ് നടപടി.

സാമൂഹിക മാദ്ധ്യമങ്ങളിലടക്കം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം നടത്തുന്ന രാഷ്ട്രീയ നിരീക്ഷകനാണ് അഡ്വ. ജയശങ്കർ. പല ചർച്ചകളിലും അദ്ദേഹം ഉയർത്തുന്ന വാദങ്ങൾക്ക് ഉത്തരം നൽകാൻ സിപിഎം പ്രതിനിധികൾക്ക് കഴിഞ്ഞിരുന്നില്ല. ജയശങ്കറുണ്ടെങ്കിൽ ചർച്ചയ്‌ക്ക് വരില്ല എന്ന നിലപാട് ചില ഇടത് നേതാക്കൾ എടുത്തതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് സിപിഐയുടെ നടപടി

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News