Monday, December 6, 2021

ഇനി മുതൽ കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടർ സീറ്റിനടുത്ത് യാത്രക്കാർക്കും ഇരുന്ന് യാത്ര ചെയ്യാം

Must Read

തിരുവനന്തപുരം: ഇനി മുതൽ കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടർ സീറ്റിനടുത്ത് യാത്രക്കാർക്കും ഇരുന്ന് യാത്ര ചെയ്യാം. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡമനുസരിച്ച് ഒരു സീറ്റിൽ ഒരാൾക്ക് മാത്രമേ ഇരുന്ന് യാത്ര ചെയ്യാൻ സാധിച്ചിരുന്നുള്ളു. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. രണ്ട് പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ കണ്ടക്ടർക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദേശം നൽകി. എന്നാൽ വനിതാ കണ്ടക്ടർമാരാണെങ്കിൽ ഈ സീറ്റിൽ സ്ത്രീ യാത്രക്കാരെ മാത്രമേ ഇരിക്കുവാൻ അനുവദിക്കുകയുള്ളൂ. യാത്രക്കാർ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പു വരുത്തണം.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാലും കെ.എസ്.ആർ.ടി.സി ജീവനക്കാർ പൂർണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാർഥികൾക്കടക്കം ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സീറ്റുകൾ ഒഴിച്ചിട്ട് സർവിസ് നടത്തുവാൻ സാധിക്കില്ല. ആയതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങൾ കർശനമായി പാലിക്കുവാനും ജീവനക്കാരെ അറിയിക്കുന്നതിനും യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിയതായും സി.എം.ഡി അറിയിച്ചു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News