Thursday, January 27, 2022

നയൻതാര മുതൽ പൊന്നമ്മ വരെ; തെങ്ങിന് പേരിട്ട് സുരേഷ് ഗോപി

Must Read

കേരളത്തിന്റെ സമഗ്രവളർച്ചയാണ് സ്മൃതികേരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു സുരേഷ് ഗോപി എംപി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ പിന്തുണ ലഭിക്കുന്നത് കൊണ്ട് ഇത് 2 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യരംഗത്ത് ദുഷിച്ച പ്രചാരണങ്ങൾ നടക്കുന്നു. വെളിച്ചെണ്ണ ഭക്ഷ്യയോഗ്യമല്ലെന്ന പ്രചാരണം കച്ചവട താൽപര്യത്തോടെയുള്ളതാണ്. സ്മൃതി കേരം പദ്ധതിയിൽ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ കോയിക്കൽ ക്ഷേത്ര പരിസരത്ത് അദ്ദേഹം മണികണ്ഠൻ എന്ന പേരിട്ട് തെങ്ങിൻ തൈ നട്ടു. തെങ്ങിൻ തൈകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, കൊട്ടാരം നിർവാഹക സമിതി അംഗം പി.രാഘവവർമ, അയ്യപ്പസേവാസംഘം സംസ്ഥാന പ്രസിഡന്റ് പി.നരേന്ദ്രനാഥൻ നായർ, ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ബിനുകുമാർ, പന്തളം പ്രതാപൻ, നഗരസഭാ കമ്മിറ്റി പ്രസിഡന്റ് ടി.രൂപേഷ്, വലിയ കോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി.പൃഥിപാൽ എന്നിവർ പങ്കെടുത്തു.

നയൻതാര മുതൽ പൊന്നമ്മ വരെ; തെങ്ങിന് പേരിട്ട് സുരേഷ് ഗോപി

മഹാദേവക്ഷേത്രത്തിനു മുൻപിലെ ആൽത്തറയ്ക്കു ചുറ്റും ചെറിയ സദസ്സ്. നിരത്തിവച്ചിരിക്കുന്ന തെങ്ങിൻതൈകൾ. നട്ടുച്ച നേരം. നടനും എംപിയുമായ സുരേഷ് ഗോപി വന്നിറങ്ങി. മുന്നറിയിപ്പെന്നോണം പറഞ്ഞു: ‌‘‘പരസ്പരം ശാരീരിക അകലം പാലിച്ചു നിൽക്കണം. അകലം ഞാനുമായല്ല, നിങ്ങൾ പരസ്പരമാണ് വേണ്ടതെ’’ന്നു പറഞ്ഞ് നേരേ തെങ്ങിൻതൈകളുടെ അടുത്തേക്ക്. ആദ്യം കണ്ടത് ചെരിഞ്ഞുനിൽക്കുന്ന തൈ. അതെടുക്കാൻ കേന്ദ്ര നാളികേര വികസനബോർഡ് അംഗം കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു, ഒപ്പം ‘ചെരിഞ്ഞുനിൽക്കുന്ന തെങ്ങിലേ ആളു കയറൂ’ എന്ന ഡയലോഗും.

കർഷകനായ വിജയൻ പുത്തൻപുരയിലിനാണ് ആദ്യത്തെ തൈ നൽകിയത്. ഇതു ഭാരതാംബയ്ക്കു വേണ്ടിയാണ്. ഈ തൈ നേരെ വളർത്തണം. വീണ്ടും തൈകൾ ഓരോന്നായി ഓരോരുത്തർക്കും. ഓരോ തൈയ്ക്കും ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേരു പറഞ്ഞാണ് നൽകിയത്. കവിയൂർ രേവമ്മ, കവിയൂർ പൊന്നമ്മ, സരസകവി മൂലൂർ, സംവിധായകൻ ബ്ലെസി, മീര ജാസ്മിൻ, നയൻതാര, എം.ജി.സോമൻ, നാരായണ ചാക്യാർ, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ക്യാപ്റ്റൻ രാജു, കവിയൂർ ശിവപ്രസാദ് തുടങ്ങി പേരുകൾ നീണ്ടു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News