Monday, August 10, 2020

റൂട്ട് മാപ്പ് സിംമ്പിളാണ് പവർഫുളും; മെയ് 31 മുതൽ നിങ്ങൾ എവിടെയൊക്കെ പോയി, എത്ര സമയം ചെലവഴിച്ചു, കാറിലാണോ ബൈക്കിലാണോ നടന്നാണോ പോയത്, എത്ര സമയം വാഹനമോടിച്ചു, എത്ര സമയം നടന്നു, എല്ലാം ഗൂഗിൾ മാപ്പ് പറഞ്ഞു തരും; കഴിഞ്ഞ അഞ്ച് വർഷം പോയ രാജ്യങ്ങൾ, സിറ്റികൾ, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, വിനോദ സഞ്ചാര മേഖലകൾ, ഷോപ്പിംഗ് സെൻ്ററുകൾ അങ്ങനെ എല്ലാം ഗൂഗിൾ മാപ്പിലുണ്ട്…

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

ന്യൂയോര്‍ക്ക്: അവിടെ പോയില്ല ഇവിടെ പോയില്ല എന്ന്ഇനി കള്ളം പറയരുത്. പറഞ്ഞാൽ ഗൂഗിൾ മാപ്പ്, മാപ്പ് തരില്ല. കോവിഡ് 19 സ്ഥിരീകരിച്ച പലരുടേയും റൂട്ട് മാപ്പ് തയ്യാറാക്കൽ ദുഷ്കരമായ ജോലിയായിരുന്നു എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇനി റൂട്ട് മാപ്പ് തയ്യാറാക്കൽ സിംമ്പിളാണ്. മെയ് 31 മുതൽ നിങ്ങൾ എവിടെയൊക്കെ പോയി, എത്ര സമയം ചെലവഴിച്ചു, കാറിലാണോ ബൈക്കിലാണോ നടന്നാണോ പോയത്, എത്ര സമയം വാഹനമോടിച്ചു, എത്ര സമയം നടന്നു, എല്ലാം ഗൂഗിൾ മാപ്പ് പറഞ്ഞു തരും.

ഇത് മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷം പോയ രാജ്യങ്ങൾ, സിറ്റികൾ, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, വിനോ സഞ്ചാര മേഖലകൾ, ഷോപ്പിംഗ് സെൻ്ററുകൾ അങ്ങനെ എല്ലാം ഗൂഗിൾ മാപ്പിലുണ്ട്. ഇവിടെയൊക്കെ ചെലവഴിച്ച സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

യാത്രാവേളയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി മുന്‍കൂട്ടി അറിയിക്കുന്നതിനുളള സംവിധാനവും ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിട്ടുണ്ട്. ട്രാന്‍സിറ്റ് അലര്‍ട്ട്, ഡ്രൈവിങ് അലര്‍ട്ട് എന്നി പേരുകളിലാണ് യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ട്രാന്‍സിറ്റ് അലര്‍ട്ട് നടപ്പാക്കിയതായി ഗൂഗിള്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ സേവനം ലഭ്യമാണ്. വിവിധ യാത്ര ഏജന്‍സികളുടെ സഹായത്തോടെയാണ് സേവനം ലഭ്യമാക്കുന്നത്. യാത്ര വേളകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുളള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ യഥാസമയം യാത്രക്കാരെ അറിയിക്കുന്നതാണ് ഫീച്ചര്‍. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അതത്് സര്‍ക്കാരുകള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുന്നതാണ് ട്രാന്‍സിറ്റ് അലര്‍ട്ട്. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മുഖാവരണം ധരിക്കണം, ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രയ്ക്ക്് മുന്‍പ് തന്നെ യാത്രക്കാരെ അറിയിക്കുന്നതാണ് ഫീച്ചര്‍.

ദേശീയ അതിര്‍ത്തികള്‍ കടക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ അറിയേണ്ടതുണ്ട്. ഇതിന് സഹായിക്കുന്നതാണ് ഡ്രൈവിങ് അലര്‍ട്ട്. യാത്രാവേളയില്‍ എവിടെയെല്ലാം നിയന്ത്രണങ്ങള്‍ ഉണ്ട്, കോവിഡ് ചെക്ക് പോയിന്റുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്, ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടോ, തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കൃത്യമായി അറിയിക്കുന്നതാണ് ഈ ഫീച്ചര്‍. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നി രാജ്യങ്ങളില്‍ ഇത് നിലവില്‍ വന്നു. മറ്റു രാജ്യങ്ങളില്‍ ഇത് ഉടന്‍ തന്നെ പ്രാവര്‍ത്തികമാകും.

മെഡിക്കല്‍ സേവനം തേടി പോകുന്നുവര്‍ക്കും ഗൂഗിള്‍ സഹായം ലഭ്യമാക്കുന്നുണ്ട്. ആശുപത്രികളിലെ സൗകര്യങ്ങള്‍, ആശുപത്രിയില്‍ മെഡിക്കല്‍ സേവനം തേടി പോകാന്‍ അനുവാദം ഉണ്ടോ തുടങ്ങി വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കുന്ന അലര്‍ട്ട് സംവിധാനവും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്.

English summary

From May 31, Google Maps will tell you where you have been, how much time you have spent, whether you have walked in a car or bike, how long you have been driving, how much time you have walked and everything.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News