Saturday, December 5, 2020

2021 ജനുവരി ഒന്ന് മുതൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കി

Must Read

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ...

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ...

ന്യൂഡൽഹി: 2021 ജനുവരി ഒന്ന് മുതൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. 2017 ഡിസംബർ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങൾ ഫാസ്ടാഗ് പതിക്കണം. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങൾക്കും ഡീലർമാർ ഫാസ്ടാഗ് നൽകിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ ഫാസ്ടാഗ് നിർബന്ധമാണ്. 2021 ഏപ്രിൽ ഒന്ന് മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കാനും സാധുവായ ഫാസ്ടാഗ് വേണം.
‘1989ലെ കേന്ദ്ര മോേട്ടാർ വെഹിക്കിൾ നിയമപ്രകാരം, 2017 ഡിസംബർ ഒന്ന് മുതൽ നാലുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. വാഹന ഡീലർമാരാണ് ഇത് നൽകേണ്ടത്. പിന്നീട് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കാൻ ഫാസ്ടാഗ് നിർബന്ധമാക്കി. കൂടാതെ, നാഷണൽ പെർമിറ്റ് വാഹനങ്ങൾക്കും 2019 ഒക്ടോബർ ഒന്ന് മുതൽ ഇത് നിർബന്ധമാക്കി.

ഇപ്പോൾ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ എടുക്കാൻ ​ഫാസ്​ടാഗ്​ നിർബന്ധമാക്കിയിരിക്കുകയാണ്​. ഇൻഷുറൻസിൽ ഫാസ്​ടാഗ്​ ​െഎ.ഡി വിവരങ്ങളും ലഭ്യമാക്കണം. 2021 ഏപ്രിൽ ഒന്ന്​ മുതലാണ്​ ഇത്​ പ്രാബല്യത്തിൽ വരിക’ -റോഡ്​ ഗതാഗത ഹൈവേ മന്ത്രാലയം ഒൗദ്യോഗിക കുറിപ്പിൽ അറിയിച്ചു.
ഹൈവേകളിലെ ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണം നൽകാനുള്ള സംവിധാനമാണ്​ ഫാസ്​ടാഗ്​. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക്​ കുറക്കാനാണ്​ പ്രധാനമായും ഇൗ സംവിധാനം കൊണ്ടുവന്നത്​.

വിവിധ ബാങ്കുകളും പേയ്​മെൻറ്​ സ്​ഥാപനങ്ങളും വഴി ഫാസ്​ടാഗ്​ വാങ്ങാം. വാഹനത്തി​െൻറ പ്രധാന ഗ്ലാസിലാണ്​ ഇത്​ പതിക്കേണ്ടത്​. ഒാൺലൈനായിട്ട്​ തന്നെ ഇതിൽ റീചാർജ്​ ചെയ്യാം.

നിലവിൽ ഫാസ്​ടാഗി​ല്ലാത്ത വാഹനങ്ങളിൽനിന്ന്​​ ഇരട്ടിതുകയാണ്​ ടോൾ ഇൗടാക്കുന്നത്​. കൂടാതെ, പല ടോൾ പ്ലാസകളിലും നേരിട്ട്​ പൈസ കൊടുക്കുന്ന രീതി ഒഴിവാക്കുകയും ചെയ്​തിട്ടുണ്ട്​.

എന്താണ് ഫാസ് ടാഗ്

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്റ്റ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്റ്റ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്റ്റ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം,ഇന്ധന ലാഭം , കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്റ്റ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ് ടാഗി‌ൻറ നേട്ടങ്ങള്‍

ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിറുത്താതെ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓണ്‍ലൈന്‍ സേവനം വഴിയുള്ള ഇടപാട് ആയതിനാല്‍ പണം കയ്യില്‍ കരുതേണ്ടതില്ല.

അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസ മറികടക്കാം

ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ സംവിധാനമായ ഫാസ് ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുകയും നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ മറികടക്കാനാകും. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗിൽ ഇത് മൂന്ന് സെക്കന്‍ഡ് സമയമായി ചുരുങ്ങും. കടന്നുപോകുന്ന വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റ്ടാഗ് ചിപ്പ് റേഡിയോ ഫ്രീക്കന്‍സി വഴി തിരിച്ചറിഞ്ഞ് അക്കൗണ്ടില്‍നിന്ന് ടോള്‍ തുക അടയ്ക്കുന്നതിനാല്‍ ഉപയോക്താവിനും ടോള്‍പ്ലാസ അധികൃതര്‍ക്കും ജോലി കുറയുകയും ചെയ്യും.

നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ ഒരു മണിക്കൂറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാനാണ് ശേഷിയുള്ളത്. ഇത് 1200 വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന ശേഷിയിലേക്ക് ഓരോ ടോള്‍ബൂത്തും ഉയരുമെന്നതാണ് തിരക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫാസ് ടാഗ് എങ്ങനെ നേടാം

രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ് ടാഗ് ടോള്‍പ്ലാസകളില്‍നിന്നും മുന്‍നിര ബാങ്കുകളില്‍നിന്നും ചെറിയ തുക നല്‍കി വാങ്ങാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുള്ള ഫാസ്റ്റ്ടാഗ് അക്കൗണ്ട് ലഭിക്കും.100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണമടയ്ക്കാം.

English summary

From January 1, 2021, Fastag will be mandatory for large vehicles with four wheels

Leave a Reply

Latest News

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും....

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട്...

ചരിത്ര തീരുമാനവുമായി ഫിഫ; വനിത കളിക്കാർക്ക്​ പ്രസവാവധി

​സൂറിച്ച്​: വനിത ഫുട്​ബാളർമാരുടെ ക്ഷേമത്തിനായി ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിത കളിക്കാർക്ക്​ ചുരുങ്ങിയത്​ 14 ആഴ്​ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന്​ ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന്​ ശേഷം ചുരുങ്ങിയത്​ എട്ടാഴ്​ചയാകും അവധി. അവധി...

വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ​ഗുണ്ടാ ആക്രമണത്തിനിരയായ സ്വാലിഹും ഫർഹാനയും

നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫർഹാനയും. പൊലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. പ്രതികളെ പിടികൂടാനാവത്തത്...

More News