എറണാകുളം-മഡ്‌ഗാവ്‌ എക്‌സ്പ്രസ്‌ 16 മുതല്‍

0

കൊച്ചി: എറണാകുളം-മഡ്‌ഗാവ്‌ പ്രതിവാര സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്‌പ്രസിന്റെ (ട്രെയിന്‍ നമ്പര്‍ 10215/10216) സര്‍വീസ്‌ പുനഃസ്‌ഥാപിച്ച്‌ റെയില്‍വേ. 16 മുതല്‍ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങും. ഞായറാഴ്‌ചകളില്‍ വൈകിട്ട്‌ 7.30ന്‌ മഡ്‌ഗാവ്‌ ജങ്‌ഷനില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ (10215) തിങ്കള്‍ രാവിലെ 8.30ന്‌ എറണാകുളം ജങ്‌ഷനിലെത്തും. തിങ്കളാഴ്‌ചകളില്‍ രാവിലെ 10.40ന്‌ ട്രെയിന്‍ (10216) എറണാകുളത്ത്‌ നിന്ന്‌ പുറപ്പെടും. രാത്രി 11.55-ന്‌ മഡ്‌ഗാവിലെത്തും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, മംഗളുരു ജങ്‌ഷന്‍, ഉഡുപ്പി, ഭട്‌കല്‍, കാര്‍വാര്‍ എന്നിവിടങ്ങളിലാണ്‌ സ്‌റ്റോപ്പുകള്‍. ഫസ്‌റ്റ്‌ എസി കോച്ച്‌-1, സെക്കന്‍ഡ്‌ എസി കോച്ച്‌-2, തേര്‍ഡ്‌ എസി-6, സ്ലീപ്പര്‍-6, സെക്കന്‍ഡ്‌ ക്ലാസ്‌-4 എന്നിങ്ങനെയാണ്‌ കോച്ചുകളുടെ എണ്ണം. ഇന്ന്‌ മുതല്‍ ടിക്കറ്റുകള്‍ റിസര്‍വ്‌ ചെയ്യാം.

Leave a Reply