Sunday, September 26, 2021

ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് മുന്നേറ്റ നിര താരം അന്റോയിന്‍ ഗ്രീസ്മാന്‍

Must Read

മാഡ്രിഡ്: ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് മുന്നേറ്റ നിര താരം അന്റോയിന്‍ ഗ്രീസ്മാന്‍. മുന്‍ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് ഗ്രീസ്മാന്‍ തിരികെ പോവുന്നത്.

ഈ സീസണില്‍ ലോണ്‍ ആയാണ് ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കുക. സീസണ്‍ അവസാനം ഗ്രീസ്മാനെ അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തമാക്കാം. 40 മില്യണ്‍ യൂറോയാണ് ഗ്രീസ്മാന്റെ ട്രാന്‍സ്ഫര്‍ ഫീ.

ഓഗസ്റ്റ് 31നാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്ന അവസാന മണിക്കൂറുകളിലാണ് ഗ്രീസ്മാനെ വിട്ടുനല്‍കാന്‍ ബാഴ്‌സയുടെ ഞെട്ടിക്കുന്ന തീരുമാനമുണ്ടായത്. രണ്ട് കൊല്ലം മുന്‍പാണ് ഗ്രീസ്മാന്‍ ബാഴ്‌സയിലേക്ക് എത്തുന്നത്.

എന്നാല്‍ ടീം മാനേജ്‌മെന്റിനേയെ ആരാധകരേയോ തൃപ്തിപ്പെടുത്തുന്ന മികവ് ഗ്രീസ്മാനില്‍ നിന്ന് ബാഴ്‌സ കുപ്പായത്തില്‍ വന്നില്ല. ഗ്രീസ്മാന് പകരം ലുക്ക് ഡെ ജോങ്ങിനെയാണ് പകരം താരമായി ബാഴ്‌സ കാണുന്നത്

Leave a Reply

Latest News

ആവേശകരമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റൺസ് വിജയം

ആവേശകരമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ125...

More News