ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ മെഗാന് e-വിഷന്‍ കണ്‍സെപ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. റിപ്പോര്‍ട്ട് പ്രകാരം 2022 -ല്‍ റെനോ മെഗാന് e-വിഷന്റെ പ്രൊഡക്ഷന്‍ പതിപ്പ് സമാരംഭിക്കും. റെനോ-നിസ്സാന്‍ കൂട്ടുകെട്ടിന്റെ CMF-EV മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ പുതിയ മോഡല്‍ വികസിപ്പിക്കുമെന്നും ഇത് നിസ്സാന്‍ ആര്യയ്ക്കും അടിസ്ഥാനമിടുമെന്നുമാണ് സൂചന.
60 കിലോവാട്ട് ബാറ്ററിയും DC ചാര്‍ജിംഗും (130 കിലോവാട്ട് വരെ) റെനോ മെഗാന് e-വിഷന്‍ ലഭിക്കുമെന്നാണ് വിവരം. കോണ്ടിനെന്റല് 245/40 ZR 20 ടയറുകളുള്ള 20 ഇഞ്ച് വീലുകളിലാണ് ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നത്. അനുപാതത്തിന്റെ അടിസ്ഥാനത്തില്‍, 4,210 mm നീളവും 1,800 mm വീതിയും 1,505 mm ഉയരവുമുള്ള റെനോ മെഗാന് e-വിഷന്‍ 2,700 mm വീല്‍ബേസും ലഭിക്കുന്നു.8.0 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് കമ്ബനി അവകാശപ്പെടുന്നു. 270 bhp കരുത്ത് പുറപ്പെടുവിക്കുന്ന 160kw വൂണ്ട്-റോട്ടര്‍ ഇലക്ട്രിക് മോട്ടോര്‍ 300 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. വൈബ്രന്‍ഡ് എല്‍ഇഡി മാട്രിക്സ് ലൈറ്റുകള്‍, സ്കള്‍പ്പ്റ്റഡ് ബോണറ്റ്, മധ്യഭാഗത്ത് ഒരു ഇല്ലയുമിനേറ്റഡ് റെനോ ലോഗോ എന്നിവ ഇതില്‍ ലഭിക്കുന്നു. രണ്ട് എയര്‍ ഇന്‍ലെറ്റുകളുള്ള സ്കള്‍പ്പ്റ്റഡ് ബോണറ്റ്, ഗോള്‍ഡ് നിറത്തില്‍ ഫ്ലോട്ടിംഗ് റൂഫ് ഫിനിഷ്, 20 ഇഞ്ച് അലോയികള്‍, വാഹനത്തിന്റെ മുഴുവന്‍ വീതിയും കവര്‍ ചെയ്യുന്ന എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.French automaker Renault has officially unveiled the Megan e-Vision concept. According to the report, the production version of the Renault Megane e – Vision will be launched in 2022. On the Renault-Nissan partnership CMF-EV modular platform