Saturday, May 15, 2021

വാട്സ്ആപ്പിലൂടെ ജോലി വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പ് നിര്‍ബാധം തുടരുന്നു

Must Read

തിരുവനന്തപുരം: വാട്സ്ആപ്പിലൂടെ ജോലി വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പ് നിര്‍ബാധം തുടരുന്നു. പോലീസ് മുന്നറിയിപ്പുകളുണ്ടെങ്കിലും നിരവധി പേരുടെ വാട്‌സ്ആപ് നമ്പറുകളിലേക്ക് ഇപ്പോഴും വ്യാജ സന്ദേശം എത്തിക്കൊണ്ടിരിക്കുന്നു.

ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടും വ്യാ​ജ​ന്‍​മാ​രെ വ​ല​യി​ലാ​ക്കാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ല്‍ നി​ര​വ​ധി​പേ​ര്‍ ഇ​പ്പോ​ഴും ഈ ​ച​തി​ക്കു​ഴി​യി​ല്‍ പെ​ടു​ക​യാ​ണ്.

Work From Home ജോ​ലി അ​വ​സ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ ഓ​ഫ​ര്‍. വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ന്‍ ലാ​പ് ടോ​പും മൊ​ബൈ​ല്‍ ഫോ​ണും സൗ​ജ​ന്യ​മാ​യി ന​ല്‍​കും. എ​ന്നാ​ല്‍ ഇ​തി​ന് 1000 രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​ക​ണം.

ഈ ​പ​ണം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തി​രി​ച്ചു ന​ല്‍​കു​മെ​ന്നും പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പ​ണം ന​ല്‍​കി​യ​വ​ര്‍​ക്കൊ​ക്കെ മൊ​ബൈ​ലും ല​ഭി​ച്ചി​ല്ല ലാ​പ് ടോ​പ്പും ല​ഭി​ച്ചി​ല്ല. പ​ണം തി​രി​കെ കി​ട്ടി​യ​തു​മി​ല്ല. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​വ​രു​ടെ പൊ​ടി​പോ​ലും കാ​ണാ​നു​മി​ല്ല.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പ് സ​ന്ദേ​ശ​ത്തി​നൊ​പ്പം വ​രു​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാ​മെ​ന്നും ത​ട്ടി​പ്പു​കാ​ര്‍​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ച്ചേ​ക്കാ​മെ​ന്നും പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നെ​തി​രെ വാ​ട്സ്ആ​പ്പ് നി​ര​വ​ധി സെ​ക്യൂ​രി​റ്റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​യും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ ഫ്രാ​ഡു​ക​ള്‍ ഓ​രോ ദി​വ​സ​വും പു​തി​യ പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ത്ത​രം പാ​ര്‍​ട്ട് ടൈം ​ജോ​ലി ഓ​ഫ​ര്‍ ചെ​യ്യു​ന്ന മെ​സേ​ജു​ക​ള്‍ വാ​ട്സാ​പ്പി​ലൂ​ടെ ധാ​രാ​ളം പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം മെ​സേ​ജു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യും വാ​ക്യ​ങ്ങ​ളും നി​യ​ത​മാ​യ രീ​തി​യി​ല്‍ ആ​യി​രി​ക്കി​ല്ല. അ​ത് കാ​ണു​മ്പോ​ള്‍ ത​ന്നെ ന​മു​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യ​ണം, കൃ​ത്യ​മാ​യ ഉ​റ​വി​ട​ത്തി​ല്‍ നി​ന്ന​ല്ല ഇ​ത്ത​രം മെ​സേ​ജു​ക​ള്‍ വ​രു​ന്ന​തെ​ന്ന്. പ്ര​ശ​സ്ത​രാ​യ പ​ല ക​മ്പ​നി​ക​ളു​ടെ​യും പേ​രി​ലാ​യി​രി​ക്കും മെ​സേ​ജ് വ​രു​ക. ഇ​ത്ത​രം ലി​ങ്കു​ക​ള്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​ക.

ആയതിനാല്‍ ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ അവഗണിക്കുക. ഏത് കോണ്ടാക്ടില്‍ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാവുന്നതാണ്.

English summary

Fraudulent job offers through WhatsApp continue unabated

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News