ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ എവര്‍ട്ടണിന്റെ കോച്ചായി ഫ്രാങ്ക്‌ ലാംപാഡ്‌ ചുമതലയേറ്റു

0

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ എവര്‍ട്ടണിന്റെ കോച്ചായി ഫ്രാങ്ക്‌ ലാംപാഡ്‌ ചുമതലയേറ്റു. ലാംപാഡിനെ നിയമിച്ച വിവരം എവര്‍ടണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടര വര്‍ഷത്തെ കരാറാണ്‌ ലാംപാഡിന്‌ നല്‍കിയത്‌.
റാഫാ ബെനീറ്റസിനെ പുറത്താക്കിയതോടെയാണ്‌ എവര്‍ടണ്‍ പുതിയ പരിശീലകനായി തെരച്ചില്‍ തുടങ്ങിയത്‌. 16-ാം സ്‌ഥാനത്തുള്ള എവര്‍ടണിനെ മുന്‍നിരയില്‍ ഫിനിഷ്‌ ചെയിപ്പിക്കുകയാണും ലാംപാഡിന്‌ മുന്നിലുള്ള ലക്ഷ്യം. ഇംഗ്ലണ്ടിന്റെയും ചെല്‍സിയുടെയും താരമായിരുന്നു ലാംപാഡ്‌. ചെല്‍സിയുടെ കോച്ചായിരിക്കേ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഒരു വര്‍ഷത്തിന്‌ ശേഷമാണ്‌ ലാംപാഡ്‌ പരിശീലക സ്‌ഥാനത്ത്‌ എത്തുന്നത്‌. മുന്‍പ്‌ ഡര്‍ബി കൗണ്ടിയേയും പരിശീലിപ്പിച്ചു.

Leave a Reply