Thursday, May 13, 2021

ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാൻസ്

Must Read

പാരീസ്: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാൻസ്. ഉയർന്ന ശേഷിയുള്ള എട്ട് ഓക്സിജൻ ജനറേറ്ററുകളും 2000 രോഗികൾക്ക് അഞ്ച് ദിവസത്തേക്കുള്ള ലിക്വിഡ് ഓക്സിജനും 28 വെന്‍റിലേറ്ററുകളും ഐസിയുവിനുള്ള ഉപകരണങ്ങളും നൽകുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. ഇയാഴ്ച അവസാനത്തോടെ വ്യോമ-കടല്‍ മാര്‍ഗം ഇവ എത്തിക്കും.

പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ആ​രം​ഭി​ച്ച ഐ​ക്യ​ദാ​ര്‍​ഢ്യ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ലും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലും ഉ​ള്ള ഫ്ര​ഞ്ച് ക​മ്പ​നി​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല പ്ര​തി​രോ​ധം വ​ര്‍​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ലെ​നെ​യ്ന്‍ പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​നു പു​റ​മേ, യു​കെ, യു​എ​സ്, ജ​ർ​മ​നി എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Latest News

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ...

More News