Thursday, July 29, 2021

ഫ്രാൻസിനെ വിറപ്പിച്ച് നാലാം തരംഗം;
50പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് നടപ്പാക്കിയ ‘ആരോഗ്യ പാസ്’ ഇനി റസ്റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും

Must Read

പാരിസ്​: ​ലോകം കോവിഡ്​ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ വീണ്ടും വിറപ്പിച്ച്​ നാലാം തരംഗം. ​്ഫ്രാൻസിൽ വീണ്ടും കോവിഡ്​ വ്യാപനം ശക്​തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി.

50പേരിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും. ട്രെയിൻ, വിമാനം എന്നിവ വഴി ദീർഘദൂര യാത്രയും അതില്ലാതെ നടക്കില്ല.

കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്​പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന ‘ആരോഗ്യപാസ്​’. അടുത്തിടെ രോഗമുക്​തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും.

രോഗ പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കാത്തവരിലാണ്​ പുതുതായി രോഗബാധ കൂടുതലെന്ന്​ കണ്ടാണ്​ നടപടിയെന്ന്​ അധികൃതർ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാൻസിൽ 21,000 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മേയ്​ മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്​.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News