Tuesday, July 27, 2021

രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക് വൻ പിഴയിട്ട് റിസര്‍വ് ബാങ്ക്

Must Read

മുംബൈ: രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക്​ വൻ പിഴയിട്ട്​ റിസര്‍വ്​ ബാങ്ക്​. ബന്ദന്‍ ബാങ്ക്​, ബാങ്ക്​ ഓഫ് ബറോഡ, ബാങ്ക്​ ഓഫ് ​ മഹാരാഷ്​ട്ര, സെന്‍ട്രല്‍ ബാങ്ക്​ ഓഫ് ​ ഇന്ത്യ, ക്രഡിറ്റ്​ സൂയിസ്​, ഇന്ത്യന്‍ ബാങ്ക്​, ഇന്‍ഡസ്​ഇന്‍ഡ്​ ബാങ്ക്​, കര്‍ണാടക ബാങ്ക്​ ലിമിറ്റഡ്​, കരൂര്‍ വൈശ്യ ബാങ്ക്​, പഞ്ചാബ്​ ആന്‍ഡ്​ സിന്ദ്​ ബാങ്ക്​, സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​, സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ് ​ ഇന്ത്യ, ജമ്മു ആന്‍ഡ്​ കശ്​മിര്‍ ബാങ്ക്​ ലിമിറ്റഡ്​, ഉത്തര്‍കാശി സ്​മോള്‍ ഫിനാന്‍സ്​ ബാങ്ക്​ എന്നിവക്കാണ്​ പിഴയിട്ടത്​.

ബാങ്കുകളിൽ നടത്തിയ പരിശോധനയിൽ റിസര്‍വ്​ ബാങ്ക്​ പുറപ്പെടുവിച്ചിരുന്ന ഒന്നോ അതില്‍ അധികമോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ചില ബാങ്കുകള്‍ പരാജയപ്പെട്ടിരുന്നു. 1949ലെ ബാങ്കിങ്​ റെഗുലേഷന്‍ ആക്​ടിന്റെ വ്യവസ്​ഥകള്‍ക്ക്​ വിരുദ്ധമായി ബാങ്കുകൾ പ്രവര്‍ത്തിച്ചതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ അയച്ചിരുന്നു. തുടർന്നാണ് ​ 14 ബാങ്കുകള്‍ക്ക്​ പിഴ ചുമത്താന്‍ ആര്‍.​ബി.ഐ ​തീരുമാനിച്ചത്​.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News