Wednesday, December 1, 2021

എഴുപതുകാരിയായ വയോധികയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പതിനാലും പതിനാറും വയസ്സുള്ള കൗമാരക്കാര്‍ അറസ്റ്റില്‍

Must Read

പുനെ: എഴുപതുകാരിയായ വയോധികയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പതിനാലും പതിനാറും വയസ്സുള്ള കൗമാരക്കാര്‍ അറസ്റ്റില്‍. തലയ്ക്കു പരിക്കേറ്റ നിലയില്‍ ഒക്‌ടോബര്‍ 30-നാണ് പുനെ ഹിങ്‌നെഖുര്‍ദ് സയാലി അപ്പാര്‍ട്ട്‌മെന്റിലെ വീട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.

കൊല്ലപ്പെട്ട വയോധികയുടെ വീടിന് സമീപത്തായിരുന്നു പ്രതികള്‍ സ്ഥിരമായി കളിച്ചിരുന്നത്. വയോധിക കൊല്ലപ്പെട്ട ദിവസം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്ലാവരും പാനിപൂരി കഴിക്കാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ രണ്ടുപേര്‍ വന്നില്ലെന്നും അവര്‍ ധൃതിയില്‍ വീട്ടിലേക്ക് ഓടിയെന്നുമായിരുന്നു കൂടെ കളിച്ചിരുന്ന കുട്ടികള്‍ നല്‍കിയ മൊഴി. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ദൃശ്യങ്ങളില്‍ രണ്ട് കുട്ടികള്‍ സംശയാസ്പദമായ രീതിയില്‍ നടന്നു പോകുന്നത് കാണുകയും തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News