Monday, October 18, 2021

എയ്‌സ്‌ വാനിന്റെ വാതിലിന്റെ ചില്ലിനിടയില്‍ തല കുരുങ്ങി നാലു വയസുകാരനു ദാരുണാന്ത്യം

Must Read

അമ്പലപ്പുഴ:എയ്‌സ്‌ വാനിന്റെ വാതിലിന്റെ ചില്ലിനിടയില്‍ തല കുരുങ്ങി നാലു വയസുകാരനു ദാരുണാന്ത്യം. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ പുന്നപ്ര വണ്ടാനം ഷെറഫുല്‍ ഇസ്ലാം പള്ളിക്കു സമീപം മണ്ണാപറമ്പില്‍ അല്‍ത്താഫ്‌, അന്‍സില ദമ്പതികളുടെ മകന്‍ അല്‍ ഹനാനാണ്‌ മരിച്ചത്‌. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ കളിക്കുന്നതിനിടെ ഇന്നലെ പകല്‍ 2.30 ഓടെയായിരുന്നു സംഭവം. ഡ്രൈവര്‍ ഭാഗത്തെ വീലില്‍ ചവുട്ടി വാനിന്റെ അടഞ്ഞു കിടന്ന വാതിലിന്റെ പാതി താഴ്‌ത്തിയ ഗ്ലാസിനിടക്കു കൂടി തല അകത്തേക്കിട്ടപ്പോള്‍ കാല്‍ തെന്നിപ്പോകുകയായിരുന്നു.
ഈ സമയം കഴുത്ത്‌ ഗ്ലാസില്‍ കുരുങ്ങിയാണ്‌ അന്ത്യം സംഭവിച്ചത്‌. ശബ്‌ദം കേട്ട്‌ വീട്ടുകാരെത്തി പുറത്തെടുത്ത അല്‍ ഹനാനെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കും. ഏകസഹോദരന്‍: അല്‍അമീന്‍.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News